LiveTV

Live

Entertainment

ദുല്‍ഖര്‍ വീണ്ടും ബോളീവുഡില്‍ ; ‘സോയ ഫാക്ടര്‍’ അടുത്ത മാസമെത്തും

ടെലി ഷോപ്പിങ്ങ് പരസ്യങ്ങളുടെ മാതൃകയില്‍ ടീസറെത്തി

ദുല്‍ഖര്‍ വീണ്ടും ബോളീവുഡില്‍ ; ‘സോയ ഫാക്ടര്‍’ അടുത്ത മാസമെത്തും

ദുല്‍ഖര്‍ സല്‍‌മാന്‍റെ രണ്ടാമത്തെ ബോളീവുഡ് ചിത്രം സോയ ഫാക്ടര്‍ അടുത്ത മാസം തിയേറ്ററുകളിലെത്തും. സെപ്റ്റംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്. അനുജ ചൗഹാന്‍റെ 'ദ സോയ ഫാക്ടറിനെ' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സോയ എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗ്യമാകുന്നതാണ് നോവലിന്‍റെ പ്രമേയം.

ഇതിന്‍റെ അടിസ്ഥാനത്തില്‍ രസകരമായൊരു ടീസറാണിപ്പോള്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ടെലി ഷോപ്പിങ്ങ് പരസ്യങ്ങളുടെ മാതൃകയിലായിലാണ്‌ ടീസര്‍. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. കര്‍വാന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം കൂടിയാണ് സോയ ഫാക്ടര്‍. ചിത്രത്തിന്‍റെ ട്രെയിലര്‍ ആഗസ്റ്റ് 27ന് പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

സിനിമക്കായി ദുല്‍ഖര്‍ കൊച്ചിയില്‍ ഒരു മാസത്തോളം ക്രിക്കറ്റ് പരിശീലിച്ചിരുന്നു. സോയാ സിംഗ് സോളങ്കി എന്ന പരസ്യചിത്രകമ്പനിയിലെ ജീവനക്കാരിയായാണ് സോനം കപൂറിന്‍റെ രംഗപ്രവേശം. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ് ലാബ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.