LiveTV

Live

Entertainment

വ്യത്യസ്തനായി വീണ്ടും ഖുറാന ; ‘ബാലാ’ ടീസര്‍ എത്തി

ബെെക്കിൽ പാട്ട് പാടി സഞ്ചരിക്കുന്ന ആയുഷ്മാൻ ഖുറാനയുടെ രണ്ട് തരത്തിലുള്ള ഭാവങ്ങളാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.

വ്യത്യസ്തനായി വീണ്ടും ഖുറാന ; ‘ബാലാ’ ടീസര്‍ എത്തി

ദേശീയ അവാർഡ് ജേതാവ് ആയുഷ്മാൻ ഖുറാനയുടെ പുതിയ ചിത്രം ബാലായുടെ രസകരമായ ടീസർ പുറത്ത്. മുടി കൊഴിഞ്ഞ് പോയ യുവാവിന്റെ കഥയുമായാണ് ഇത്തവണ ആയുഷ്മാൻ ഖുറാന എത്തുന്നത്. അമർ കൗശിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബെെക്കിൽ പാട്ട് പാടി സഞ്ചരിക്കുന്ന ആയുഷ്മാൻ ഖുറാനയുടെ രണ്ട് തരത്തിലുള്ള ഭാവങ്ങളാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.
ഗൗരവ് റാവത്ത് എന്ന കഥാപാത്രമായാണ് ഖുറാന ചിത്രത്തിൽ വേഷമിടുന്നത്. തൊപ്പി ധിരിച്ച താരം ഷാറൂഖ് ഖാൻ ചിത്രത്തിലെ ‘കോയി ന കോയി ചാഹിയേ’ എന്ന ഗാനം പാടുന്നതിനിടെ തലയിലെ തൊപ്പി തെറിച്ച് ഉടനെ രാജേഷ് ഖന്നയുെട ‘രഹനേ ദോ ചോടോ’ എന്ന വിഷാദ ഗാനം പാടുന്നതാണ് ടീസറിൽ രസകരമായി കാണിച്ചരിക്കുന്നത്.

ദിനേശ് വിജന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഭൂമി പട്നേക്കർ, ജാവേദ് ജാഫ്രി, യാമി ഗൗതം, സൗരബ് ശുക്ല, അഭിഷേക് ബാനർജി എന്നിവരും വേഷമിടുന്നു. നവംബർ 22ന് ചിത്രം റിലീസ് ചെയ്യും.