LiveTV

Live

Entertainment

‘മുന്തിരി മൊഞ്ചന്‍’ ഒരു തവള പറഞ്ഞ കഥ; തവളയെന്ന പ്രതീകാത്മക കഥാപാത്രമായി സലിംകുമാര്‍ 

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരി മൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണ്

‘മുന്തിരി മൊഞ്ചന്‍’ ഒരു തവള പറഞ്ഞ കഥ; തവളയെന്ന പ്രതീകാത്മക കഥാപാത്രമായി സലിംകുമാര്‍ 

യുവ താരങ്ങളായ മനേഷ് കൃഷ്ണന്‍ ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മെഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ അശോകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മ്യൂസിക്കല്‍ റൊമാന്‍റിക്ക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍.

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും(കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും.

‘മുന്തിരി മൊഞ്ചന്‍’ ഒരു തവള പറഞ്ഞ കഥ; തവളയെന്ന പ്രതീകാത്മക കഥാപാത്രമായി സലിംകുമാര്‍ 

എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്‌നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ്(ഗോപിക അനില്‍). രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സിനിമ തികച്ചും ലളിതവും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രമേയവുമാണെന്ന് സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ വ്യക്തമാക്കി.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരി മൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചനെന്നും സംവിധായകന്‍ പറഞ്ഞു. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍‌ ആലപിച്ചിരിക്കുന്നത്.

കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത മാര്‍ച്ചില്‍ മുന്തിരി മൊഞ്ചന്‍ തിയറ്റേറിലെത്തിക്കുമെന്നാണ് പ്രതീക്ഷ.