LiveTV

Live

Entertainment

മമ്മൂട്ടിക്കൊപ്പം നയന്‍താരയും വിജയ് സേതുപതിയും; അണിയറയിലൊരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമെന്ന് റിപ്പോര്‍ട്ട്

റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പിലൂടെ മികച്ച പ്രകടനമാണ്  മമ്മൂട്ടി കാഴ്ചവച്ചത്.

മമ്മൂട്ടിക്കൊപ്പം നയന്‍താരയും വിജയ് സേതുപതിയും; അണിയറയിലൊരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമെന്ന് റിപ്പോര്‍ട്ട്

റാം സംവിധാനം ചെയ്ത പേരന്‍പിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക്. ബഹ്മാണ്ഡ ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും അണിനിരക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിട്ടായിരിക്കും വിജയ് സേതുപതിയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ വിപിനാണ് സംവിധാനം. തമിഴില്‍ ചിത്രീകരിക്കുന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും.

റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പിലൂടെ മികച്ച പ്രകടനമാണ്  മമ്മൂട്ടി കാഴ്ചവച്ചത്. നയന്‍താരയും മമ്മൂട്ടിയും പുതിയ നിയമം എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഒന്നിച്ചത്. മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.