LiveTV

Live

Entertainment

കിളവന്മാരെങ്ങോട്ടായെന്ന് ആരാധകന്‍; ‘അന്തസ്സുള്ള’ മറുപടിയുമായി മുകേഷ്

സാമൂഹ്യമാധ്യങ്ങളില്‍ മുകേഷ് ഒരു ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം

കിളവന്മാരെങ്ങോട്ടായെന്ന് ആരാധകന്‍; ‘അന്തസ്സുള്ള’ മറുപടിയുമായി മുകേഷ്

പല അവസരങ്ങളിലും നടന്‍ മുകേഷിന്‍റെ സരസമായ ചോദ്യങ്ങളും മറുപടികളും ഏവരെയും ആകര്‍ഷിച്ചിട്ടെയുള്ളൂ. സിനിമയില്‍ ആയാലും ജീവിതത്തിലായാലും ആ ശൈലിക്ക് ഒരു മാറ്റവുമില്ല എന്ന് അദ്ദേഹം ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യങ്ങളില്‍ മുകേഷ് ഒരു ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

കിളവന്മാരെങ്ങോട്ടായെന്ന് ആരാധകന്‍; ‘അന്തസ്സുള്ള’ മറുപടിയുമായി മുകേഷ്

മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ മുകേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ കിഴവന്മാരെങ്ങോട്ടാ എന്ന് ഒരു ആരാധകന്‍ കമന്‍റ് ചെയ്തിരുന്നു. എന്നാല്‍, ഉരുളക്ക് ഉപ്പേരി എന്ന രീതിയില്‍ മുകേഷ് അപ്പോള്‍ തന്നെ പ്രതികരിച്ചു. സിറാജ് ബിന്‍ ഹംസ് എന്നയാളുടെ ഈ കമന്‍റിന് ഞങ്ങളുടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാണ് എന്നായിരുന്നു മുകേഷിന്‍റെ സരസമായ മറുപടി. പിന്നീട് ഇത് സോഷ്യല്‍ മീഡിയയും ട്രോളന്മാരും ഏറ്റെടുത്തു.

കിളവന്മാരെങ്ങോട്ടായെന്ന് ആരാധകന്‍; ‘അന്തസ്സുള്ള’ മറുപടിയുമായി മുകേഷ്