LiveTV

Live

Entertainment

കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം; ഉയരെയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി

ആസിഡ് ആക്രമണത്തിന് ഇരയായ കഥാപാത്രമായി പാര്‍വതിയെത്തി, സൌന്തര്യമല്ല, കഴിവിലാണ് കാര്യമെന്ന് പറയുന്ന സിനിമയാണ് ഉയരെ

കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം; ഉയരെയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി

പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി മികച്ച പ്രതികരണം നേടിയ ഉയരെ എന്ന സിനിമയെ വിമര്‍ശിച്ച് ഹരീഷ് പേരടി. ആസിഡ് ആക്രമണത്തിന് ഇരയായ കഥാപാത്രമായി പാര്‍വതിയെത്തി, സൌന്തര്യമല്ല, കഴിവിലാണ് കാര്യമെന്ന് പറയുന്ന സിനിമയാണ് ഉയരെ. എന്നാല്‍ അതില്‍ പോലും നായികയുടെ സൌന്തര്യം നിലനിര്‍ത്താനുള്ള കച്ചവട ബുദ്ധിക്ക് മുന്നില്‍ പ്രേക്ഷകന്‍ കയ്യടിച്ചേ പറ്റൂ എന്ന് ഹരീഷ് പേരടി പറയുന്നു.

ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണമാണ് ചിത്രത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇത്തരം സിനിമകൾ ഒരു പാട് ഫെസ്റ്റിവലുകൾ ഇനിയും കയറി ഇറങ്ങുംതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളിൽ നിന്ന് ആളു വരുമോ എന്നാണെന്‍റെ പേടി. ഹരീഷ് പേരടി കുറിച്ചു