LiveTV

Live

Entertainment

‘ബ്രേക്കിംഗ് ബാഡ്’ ഷൂട്ടിങ്ങ് പൂര്‍ത്തിയായി; സിനിമ അടുത്ത വര്‍ഷമെത്തും

സീരീസിലെ ആരോണ്‍ പോള്‍ അവതരിപ്പിച്ച ‘ജെസി പിങ്കമാന്‍’ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയായിരിക്കും സിനിമയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍

‘ബ്രേക്കിംഗ് ബാഡ്’ ഷൂട്ടിങ്ങ് പൂര്‍ത്തിയായി; സിനിമ അടുത്ത വര്‍ഷമെത്തും

ലോകത്തെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്ട സീരിസുകളിലൊന്നായ ‘ബ്രേക്കിംഗ് ബാഡ്’ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാതി അണിയറപ്രവര്‍ത്തകര്‍. സീരീസിലെ ‘സോള്‍ ഗുഡ്മാന്‍’ എന്ന കഥാപാത്രം അവതരിപ്പിച്ച ബോബ് ഒഡെങ്കിര്‍ക്ക് ആണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

അടുത്ത വര്‍ഷം നെറ്റ്ഫ്‌ലിക്‌സിലും എ.എം.സിയിലും ചിത്രം സ്ട്രീം ചെയ്യും. സീരീസിന്റെ ക്രിയേറ്ററായ വിന്‍സ് ഗില്ലിഗന്‍ തന്നെയാണ് സിനിമയും സംവിധാനം ചെയ്യുന്നത്. സീരീസിലെ ആരോണ്‍ പോള്‍ അവതരിപ്പിച്ച ‘ജെസി പിങ്കമാന്‍’ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയായിരിക്കും സിനിമയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സീരീസിന്റെ അവസാന എപ്പിസോഡില്‍ പ്രധാനകഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റ് മരിക്കുന്നുണ്ട്. സീരീസ് അവസാനിച്ചതിന് ശേഷമുള്ള ജെസിയുടെ കഥയാണ് സിനിമ എന്നാണ് സൂചന. സീരീസിലെ മറ്റ് ഏതെല്ലാം കഥാപാത്രങ്ങള്‍ സിനിമയിലുണ്ടാകുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.