LiveTV

Live

Entertainment

ഷെയിനിന്റെ സ്റ്റെെലന്‍ പെരുന്നാള്; മോഷന്‍ പോസ്റ്റര്‍ പുറത്ത്

‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫെെസ്’ എന്ന ടാഗോടെയാണ് വലിയപെരുന്നാള് എത്തുന്നത്

ഷെയിനിന്റെ സ്റ്റെെലന്‍ പെരുന്നാള്; മോഷന്‍ പോസ്റ്റര്‍ പുറത്ത്

യുവ താരം ഷെയിൻ നിഗം നായകനായി എത്തുന്ന വലിയപെരുന്നാളിന്റെ കിടിലൻ മോഷൻപോസ്റ്റർ പുറത്ത്. തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് പുറത്തുവിട്ട പോസ്റ്ററിലെ ഷെയിനിന്റെ സ്റ്റെെലൻ ലുക്കിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിമൽ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹിമിക ബോസ് ആണ് നായിക.

‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫെെസ്’ എന്ന ടാഗോടെയാണ് വലിയപെരുന്നാള് എത്തുന്നത്. അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് മോനിഷ രാജീവാണ്. ഡ‍ിമൽ ഡെന്നീസിനൊപ്പം തസ്‍രീക് അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. റെക്സ് വിജയനാണ് സംഗീതം. ഒക്ടോബറിൽ ചിത്രം റിലീസിനെത്തും.