LiveTV

Live

Entertainment

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ മേക്കിംഗ് വീഡിയോ കാണാം

രണ്ടു മിനിട്ടിലധികം ദൈര്‍ഘ്യമുള്ള വീഡിയോ സത്യം ഓഡിയോസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് പുറത്തു വിട്ടത്

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ മേക്കിംഗ് വീഡിയോ കാണാം

നവാഗതനായ എ.ഡി ഗിരീഷ് സംവിധാനം ചെയ്ത പ്ലസ് ടു കാലഘട്ടത്തിന്‍റെ കഥ പറഞ്ഞ ചിത്രമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. തിയേറ്ററുകളിലെല്ലാം നിറഞ്ഞ സദസിന് മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയപ്രവര്‍ത്തകര്‍. രണ്ടു മിനിട്ടിലധികം ദൈര്‍ഘ്യമുള്ള വീഡിയോ സത്യം ഓഡിയോസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് പുറത്തു വിട്ടത്. ഷൂട്ടിംഗും ഷൂട്ടിംഗിനിടയിലെ തമാശകളുമൊക്കെ ചേർന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

യുവ താരങ്ങളെ അണിനിരത്തിയാണ് സംവിധായകന്‍ ചിത്രമെരുക്കിയിരിക്കുന്നത്. ഇക്കൊല്ലത്തെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയ നാലാമത്തെ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. കഴിഞ്ഞ ദിവസം സിനിമ 45 കോടി ഗ്രോസ് കളക്ഷനിലെത്തിയെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. രണ്ടു കോടിയോളം രൂപ മാത്രം മുടക്കി നിർമ്മിച്ച ചിത്രമാണ് ഇത്ര വലിയ വിജയം സ്വന്തമാക്കിയത്. സിനിമയുടെ ടോട്ടല്‍ ബിസിനസില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇതിനകം 20 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു.

ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. സിനിമയുടെ ടോട്ടല്‍ ബിസിനസില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇതിനകം 20 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു. ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഗിരീഷ് എഡിമൂക്കുത്തി, വിശുദ്ധ ആംബ്രോസേ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ നേരത്തെ ശ്രദ്ധേയനാണ്. ഗിരീഷിനൊപ്പം ദിനോയ് പൗലോസ് കൂടി ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ഇര്‍ഷാദ്, നിഷ സാരംഗ്, ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.