LiveTV

Live

Entertainment

നടന്‍ സിദ്ധീഖിനെ സംവിധായകനെന്ന് പ്രഭാസ്; ഏറ്റെടുത്ത് ട്രോളന്‍മാര്‍

സുജീത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആഗസ്റ്റ് 30ന് റിലീസിനെത്തും.

നടന്‍ സിദ്ധീഖിനെ സംവിധായകനെന്ന് പ്രഭാസ്; ഏറ്റെടുത്ത് ട്രോളന്‍മാര്‍

തന്റെ പുതിയ സിനിമയുടെ പ്രമോഷനിടെ നടൻ സിദ്ധീഖിനെ ആളുമാറി വിശേഷിപ്പിച്ച് പ്രഭാസ്. പ്രഭാസ് നായകനായ ചിത്രം സഹോയുടെ ട്രെയ്ലർ ലോഞ്ചിനിടെയായിരുന്നു താരത്തിന് അമളി പറ്റിയത്.

കൊച്ചിയിൽ നടന്ന സഹോയുടെ ട്രെയ്ലർ ലോഞ്ചിന് മോഹൻലാൽ ഉൾപ്പടെ പ്രമുഖരെത്തിയിരുന്നു. മോഹൻലാല്‍ വലിയ നടനാണെന്ന് പറഞ്ഞ പ്രഭാസ്, അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് താനെന്നും ഹെെദരാബാദിൽ വെച്ച് ലാൽ സാറിനെ നേരിൽ കണ്ടതിനെ കുറിച്ചും പറയുകയുണ്ടായി.

എന്നാൽ ചടങ്ങിനെത്തിയ നടൻ സിദ്ധീഖിനെ സംവിധായകൻ സിദ്ധിഖാണെന്ന തരത്തിലായിരുന്നു പ്രഭാസ് സംസാരിച്ചത്. വലിയ സംവിധാനകനായ താങ്കൾ ചടങ്ങിനെത്തിയതിന് വളരെയധികം നന്ദി അറിയിക്കുന്നതായി പ്രഭാസ് പറ‍ഞ്ഞു. എന്നാൽ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

മോഹൻലാൽ, മമ്താ മോഹൻദാസ്, സിദ്ധീഖ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ എന്നിവരും ട്രെയ്ലർ ലോഞ്ചിന് സാക്ഷികളായി എത്തി. സുജീത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആഗസ്റ്റ് 30ന് റിലീസിനെത്തും.