LiveTV

Live

Entertainment

ഉള്ളു നിറച്ച് കുഞ്ഞനമ്പിളി; ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്ത്

വിഷ്ണു വിജയാണ് അമ്പിളിയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ഉള്ളു നിറച്ച് കുഞ്ഞനമ്പിളി; ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്ത്

പ്രേക്ഷകരുടെ ഉള്ളു നിറച്ച് സൗബിൻ ചിത്രം അമ്പിളി തിയറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെ ചിത്രത്തിൽ നിന്നുള്ള മറ്റൊരു വീഡിയോ ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രത്തിലെ ‘കുഞ്ഞമ്പിളി’ എന്ന പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിഷ്ണു വിജയാണ് അമ്പിളിയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

സൗബിന്റെ കുസൃതികളും രസകരമായ അഭിനയ മുഹൂർത്തങ്ങളുമാണ്
ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഗപ്പിക്ക് ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.