LiveTV

Live

Entertainment

വീണ്ടും രജീഷ ഷോ; ഫെെനല്‍സിന്റെ കിടിലന്‍ ടീസറെത്തി

മുപ്പത് സെക്കന്റ് ദെെർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വീണ്ടും രജീഷ ഷോ; ഫെെനല്‍സിന്റെ കിടിലന്‍ ടീസറെത്തി

രജീഷ വിജയൻ ചിത്രം ഫെെനൽസിന്റെ ഒഫിഷ്യൽ ടീസർ എത്തി. രജീഷ വിജയൻ സെെക്ലിസ്റ്റായി എത്തുന്ന സ്പോർട്സ് - ‍ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത് പി.ആർ അരുണാണ്. സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് എസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മണിയൻപിള്ള രാജുവാണ്.

വീണ്ടും രജീഷ ഷോ; ഫെെനല്‍സിന്റെ കിടിലന്‍ ടീസറെത്തി

മുപ്പത് സെക്കന്റ് ദെെർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേന്ദ്രപാത്രമായ രജീഷയുടെ സെെകിള്‍ റേസും ഫ്ലാഷ്ബാക്കുമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ആലിസ് എന്ന സെെക്ലസ്റ്റായാണ് ചിത്രത്തല്‍ രജീഷ വേഷമിടുന്നത്.

വലിയ പ്രശംസ നേടിയ ജൂണ്‍ എന്ന ചിത്രത്തന് ശേഷം രജീഷ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഫെെനല്‍സ്. കെെലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം കെെകാര്യം ചെയ്തിരിക്കുന്നത്. സെപ്തംബറിൽ ഫെെനൽസ് റിലീസിനെത്തും.