LiveTV

Live

Entertainment

മഞ്ഞുമലകള്‍ക്കിടയില്‍‌ നിന്നും ജീവിതത്തിലേക്കുള്ള ഒറ്റയടിപ്പാത: അനുഭവങ്ങള്‍‌ പങ്കുവെച്ച് മഞ്ജു

ജീവിതത്തിലെ അവിസ്മരണീയമായ ആ സാഹസികയാത്രയുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മഞ്ജു

മഞ്ഞുമലകള്‍ക്കിടയില്‍‌ നിന്നും ജീവിതത്തിലേക്കുള്ള ഒറ്റയടിപ്പാത: അനുഭവങ്ങള്‍‌ പങ്കുവെച്ച് മഞ്ജു

അപകടസമയത്ത് പ്രാര്‍ഥനയും പിന്തുണയുമായി കൂടെ നിന്നവര്‍ക്ക് നന്ദി പറയുകയാണ് ചലച്ചിത്ര താരം മഞ്ജു വാരിയര്‍. താനും സംഘവും പൂർണമായും സുരക്ഷിതരാണെന്നും രക്ഷാപ്രവർത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു.

ജീവിതത്തിലെ അവിസ്മരണീയമായ ആ സാഹസികയാത്രയുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മഞ്ജു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മഞ്ജുവടക്കം 25 അംഗ സിനിമാ പ്രവര്‍ത്തകര്‍ ഹിമാചലിലെത്തിയത്. ഛത്രുവില്‍ നിന്ന് ആറ് മണിക്കൂറിലധികം നടന്നാണ് സംഘം ഷൂട്ടിങ് ലൊക്കേഷനായ ഷിയാം ഗൊരുവിലെത്തിയത്. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ മഞ്ഞ് വീഴ്ച ശക്തമാകുകയായിരുന്നുവെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

അപകടം മനസിലാക്കിയതിനെ തുടര്‍ന്ന് ഛത്രുവിലേക്ക് മടങ്ങുകയായിരുന്നു. വളരെ ദുര്‍ഘടമായിരുന്നു യാത്ര. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശത്തിനനുസരിച്ച് വളരെ പണിപ്പെട്ട് ഛത്രുവില്‍ നിന്ന് സംഘം മണാലിയിലേക്ക് തിരിക്കുകയായിരുന്നു. രാത്രിയോടെ മണാലിയില്‍ തിരിച്ചെത്തിയെന്നും ജീവിതത്തിലെ അവിശ്വസനീയമായ അനുഭവമായിരുന്നുവെന്നും മഞ്ജു പറയുന്നു. തങ്ങളുടെ അവസ്ഥയറിഞ്ഞ് സഹായത്തിനെത്തിയ എല്ലാവര്‍ക്കുമുള്ള നന്ദിയും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഹിമാലയത്തിലെ ഷിയാഗോരു, ഛത്രു പ്രദേശങ്ങളിൽ കഴിഞ്ഞ ആറുദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും മഞ്ഞുവീഴ്ചയിലും പെട്ടിരിക്കുകയായിരുന്ന ഞാനും സനൽ കുമാർ ശശിശധരനും ‘കയറ്റം’ സിനിമയുടെ അണിയറക്കാരും സുരക്ഷിതമായി അർധരാത്രിയോടെ മണാലിയിൽ തിരിച്ചെത്തിയ സന്തോഷവും പൂർണമായും സുരക്ഷിതരാണെന്നും സന്തോഷത്തോടെ അറിയിക്കുന്നു. രക്ഷാപ്രവർത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവർക്കും നന്ദി. നിങ്ങൾ ഓരോരുത്തരുടെയും കരുതലിനും സ്നേഹത്തിനു പ്രാർഥനയ്ക്കും നന്ദി. കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോൾ ഞെട്ടിപ്പോയി. കഴിഞ്ഞ വർഷത്തെ പോലെ തന്നെ നാമെല്ലാവരും ഇത്തവണയും ഒരുമിച്ച് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു,”

Also read: ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി