LiveTV

Live

Entertainment

നാളെ പട്ടാഭിരാമന്‍ എത്തും; സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഹരീഷ് കണാരന്‍ ടിക്കറ്റ് കാശ് തിരിച്ച് തരും, വീഡിയോ

നടന്‍ ബൈജുവും ഹരീഷ് കണാരനും സിനിമയെക്കുറിച്ച് പ്രേക്ഷകരോട് പറയുന്നതാണ് വീഡിയോ

നാളെ പട്ടാഭിരാമന്‍ എത്തും; സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഹരീഷ് കണാരന്‍ ടിക്കറ്റ് കാശ് തിരിച്ച് തരും, വീഡിയോ

ജയറാം കണ്ണന്‍ താരമക്കുളം ചിത്രം പട്ടാഭിരാമന്‍ നാളെ തീയേറ്ററിലെത്തുമ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ടിക്കറ്റ് കാശ് ഹരീഷ് കണാരന്‍ തിരിച്ചു തരുമെന്ന് പറയുന്ന വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

നടന്‍ ബൈജുവും ഹരീഷ് കണാരനും സിനിമയെക്കുറിച്ച് പ്രേക്ഷകരോട് പറയുന്നതാണ് വീഡിയോ. സിനിമയിലുള്ള ആത്മവിശ്വാസം പുറത്ത് കാണിച്ച ഹരീഷ് സിനിമ ഏവര്‍ക്കും ഇഷ്ടമാകും എന്ന് ഉറപ്പ് പറയുന്നു. ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് കാശ് തിരിച്ച് കൊടുക്കുമോ എന്ന ബൈജുവിന്‍റെ മറു ചോദ്യത്തിനാണ് ഹരീഷ് തരുമെന്ന് പറയുന്നത്.