LiveTV

Live

Entertainment

‘സുരക്ഷിതരാണ്, അന്വേഷണങ്ങള്‍ക്ക് നന്ദി’

‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് സിനിമാ സംഘം ഹിമാചൽ പ്രദേശിലെത്തിയത്.

‘സുരക്ഷിതരാണ്, അന്വേഷണങ്ങള്‍ക്ക് നന്ദി’

ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ സംവിധായകൻ സനല്‍ കുമാർ ശശിധരനും മഞ്ജുവാര്യരും അടങ്ങിയ സിനിമ ചിത്രീകരണ സംഘം സുരക്ഷിതാരാണെന്ന് സംവിധായകൻ. കൂടെയുള്ളവർ എല്ലാവരും സുരക്ഷതരാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച സനൽ കുമാർ, അന്വേഷണങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച സംഘം ഡല്‍ഹിയിലെത്തും.

‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് സിനിമാ സംഘം ഹിമാചൽ പ്രദേശിലെത്തിയത്. ഹിമാചലിലെ കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിലെ റോഡുകള്‍ പലയിടത്തും തകര്‍ന്നിരുന്നു. ഇതാണ് ഛത്രുവില്‍ സിനിമ സംഘം ഒറ്റപ്പെടാന്‍ കാരണം. മൂന്നാഴ്ച മുന്‍പാണ് ഇവർ ചിത്രീകരണത്തിനായി ഹിമാചലിലെത്തിയത്.

പ്രളയമുണ്ടായ ചത്രുവില്‍ നിന്ന് കൊക്സാറിലുള്ള ബേസ് ക്യാമ്പിലേക്ക് ഇവരെ മാറ്റാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഗതാഗതം പുനസ്ഥാപിച്ചതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ ഛത്രുവില്‍ തുടരാനാണ് സംഘം തീരുമാനിച്ചത്. ഷൂട്ടിങ് പൂർത്തിയായ ശേഷം സംഘം ശനിയാഴ്ച്ച നാട്ടിലേക്ക് തിരിക്കും.