LiveTV

Live

Entertainment

‘ബിരുദധാരിയല്ല, പ്ലസ് ടൂക്കാരനാണ്’; പൃഥ്വിയുടെ തിരുത്ത്

‘ബിരുദധാരിയല്ല, പ്ലസ് ടൂക്കാരനാണ്’; പൃഥ്വിയുടെ തിരുത്ത്

പക്വമായ സംസാര ശെെലികൊണ്ട് വേദി കയ്യടക്കുന്ന താരമാണ് പൃഥ്വിരാജ്. കടുകട്ടിയുള്ള ഇംഗ്ലീഷ് പ്രയോഗങ്ങൾ താരം ഒഴുക്കൻ മട്ടിൽ സംസാരിക്കുന്നത് ഒരു പോലെ ആരാധകരെയും ട്രോളൻമാരെയും ആവേശത്തിലാക്കുന്ന കാര്യമാണ്. ഇതിനിടെ പൃഥ്വിയുടെ പുതിയ പ്രസംഗമാണ് സോഷ്യൽ മീ‍ഡിയയിൽ വെെറലായിരിക്കുന്നത്.

ഒരു കോളേജിലെ ആർട്സ് ഡേക്ക് മുഖ്യാഥിതിയായി എത്തിയ താരം, എഞ്ചിനീയറിങ് ബിരുദധാരിയെന്ന് തന്നെ വിശേഷിപ്പിച്ച സ്കൂൾ പ്രിൻസിപ്പാളിനെ തിരുത്തി താൻ ഒരു പ്ലസ് ടുക്കാരൻ മാത്രമാണെന്ന് പറയുകയായിരുന്നു. തന്റെ പുതിയ ചിത്രമായ ഡ്രെെവിങ് ലെെസൻസിന്റെ ഷൂട്ടിങിനിടയിലാണ് പൃഥ്വി വിദ്യാർഥികളുമായി സംവദിച്ചത്.

എല്ലാവരും മിടുക്കന്‍മാരും മിടുക്കികളുമാണ്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ ഉള്ളിലെ കഴിവുകള്‍ നിങ്ങള്‍ തിരിച്ചറിയും. നിങ്ങളെ പഠിപ്പിക്കുന്ന പാഠങ്ങള്‍ക്കപ്പുറം നിങ്ങള്‍ക്ക് സ്വയം പഠിക്കാന്‍ മാത്രം സാധിക്കുന്ന ഒരുപിടി പാഠങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട്. അത് പഠിക്കാന്‍ മറക്കാതിരിക്കുക, ഇതായിരുന്നു അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.