LiveTV

Live

Entertainment

മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ സൈറാ നരസിംഹ റെഡ്ഡി എത്തുന്നു; ടീസര്‍ കാണാം

അഞ്ച് ഭാഷകളിലായി പുറത്തിറക്കുന്ന ചിത്രത്തിന്‍റെ മലയാളം ടീസറിന് ശബ്‍ദം നല്‍കിയിരിക്കുന്നത് മോഹൻലാലാണ്

മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ സൈറാ നരസിംഹ റെഡ്ഡി എത്തുന്നു; ടീസര്‍ കാണാം

സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയെത്തുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ് സൈറാ നരസിംഹ റെഡ്ഡി. അഞ്ച് ഭാഷകളിലായി പുറത്തിറക്കുന്ന ചിത്രത്തിന്‍റെ മലയാളം ടീസറിന് ശബ്‍ദം നല്‍കിയിരിക്കുന്നത് മോഹൻലാലാണ്. 250 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തില്‍ ചിരഞ്ചീവിക്ക് പറമേ ബിഗ്‌ ബി അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ നയൻതാര എത്തുന്നത്. രായൽ സീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്‍റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്.

സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, ജഗപതി ബാബു, കിച്ചാ സുദീപ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചരിത്ര സിനിമയായ സെയ്റാ നരസിംഹ റെഡ്ഡി ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. സിനിമയിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചിലവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.