LiveTV

Live

Entertainment

“ഇനി എന്നെ പിന്തുടരരുത്” ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍

തന്നെ പിന്തുടര്‍ന്ന് അപകടം വരുത്തി വെക്കരുതെന്ന് മോഹന്‍ലാല്‍ ആരധകരോട് പറഞ്ഞു

“ഇനി എന്നെ പിന്തുടരരുത്” ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍

ആരാധകരുടെ ഭ്രാന്തമായ ആരാധന കാരണം പലപ്പോഴും താരങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നിരുന്നാലും അവരെ വേദനിപ്പിക്കാതെ ചിരിച്ചു കൊണ്ട് നേരിടുന്നവരാണ് പലരും. അക്കൂട്ടത്തിലൊരാളാണ് മോഹന്‍ലാല്‍. ലാലേട്ടാ എന്ന് സ്നേഹത്തോടെ വിളിച്ചെത്തുന്ന ആരാധകരായ അനിയൻമാരെ അദ്ദേഹം ചേർത്ത് നിർത്താറുണ്ട്.

എന്നാലിപ്പോള്‍ തന്‍റെ ആരാധകര്‍ക്കൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലാല്‍. ഇന്നലെ തിരുവല്ലയിൽ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങും വഴി അദ്ദേഹത്തിന്‍റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു. പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി. കാര്യം തിരക്കിയപ്പോൾ ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആരാധകർ.

View this post on Instagram

#mohanlal #lalettan #mohanlalmediaclub #like #love

A post shared by Mohanlal Media Club (@mohanlalmediaclub) on

ആവശ്യത്തിന് മുന്നിൽ മോഹൻലാൽ വഴങ്ങി. ഇതോടെ ആളുകളും കൂടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ തിരികെ കാറിലെത്തിച്ചു. കാറിൽ കയറുമ്പോൾ ഇനി തന്‍റെ വാഹനത്തിന് പിന്നാലെ പിന്തുടർന്ന് അപകടം വരുത്തി വയ്ക്കരുതെന്നും ആരാധകരോട് ലാൽ പറഞ്ഞു.