LiveTV

Live

Entertainment

ആദ്യ പ്രണയാനുഭവത്തെക്കുറിച്ച് അവതാരകന്‍: സദസിനെ ചിരിപ്പിച്ച് ഇന്ദ്രന്‍സ്

“എന്ത് ചോദ്യമാണെടേ, കൃത്യമായി ഓര്‍മ്മയില്ല. കുറെ ഉണ്ടായിട്ടുണ്ട്”

ആദ്യ പ്രണയാനുഭവത്തെക്കുറിച്ച് അവതാരകന്‍: സദസിനെ ചിരിപ്പിച്ച് ഇന്ദ്രന്‍സ്

വെള്ളിത്തിരയിലെ അഭിനയ മികവിനപ്പുറം ഇന്ദ്രന്‍സെന്ന നടനെ മലയാളികള്‍ക്കിഷ്ടപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. വ്യക്തി ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ലാളിത്യവും എളിമയും അദ്ദേഹത്തെ കൂടുതല്‍ പ്രേക്ഷക സ്വീകാര്യനാക്കുന്നു. സിനിമക്കപുറം പൊതുവേദികളിലും സദസിലുമെല്ലാം വളരെ സൗമന്യായ ഒരു സാധാരണക്കാരനാണ് ഇന്ദ്രന്‍സ്.

ഇത് തന്നെയാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും. ഇപ്പോഴിതാ ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ് അദ്ദേഹം. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ആദ്യ പ്രണയത്തെക്കുറിച്ച് താരം സംസാരിച്ചത്. ‘ആദ്യ പ്രണയം എപ്പോഴാണെന്ന് ഓര്‍മ്മയുണ്ടോ’ എന്ന് അവതാരകന്‍ ചോദിച്ചു. പിന്നാലെയെത്തി ഇന്ദ്രന്‍സിന്‍റെ രസികന്‍ മറുപടി. ‘എന്ത് ചോദ്യമാണെടേ, കൃത്യമായി ഓര്‍മ്മയില്ല. കുറെ ഉണ്ടായിട്ടുണ്ട്’ എന്നായിരുന്നു താരത്തിന്റെ മറുപടി.

ആദ്യ പ്രണയാനുഭവത്തെക്കുറിച്ച് അവതാരകന്‍: സദസിനെ ചിരിപ്പിച്ച് ഇന്ദ്രന്‍സ്

1981 ലാണ് ഇന്ദ്രന്‍സ് മലയാള സിനിമയിലെത്തുന്നത്. പിന്നീട് ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. ഈയിടെ ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘വെയില്‍ മരങ്ങള്‍’ എന്ന സിനിമയിലൂടെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ഔട്ട് സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്‍റ്’ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഓരോ മലയാളിക്കും ഒട്ടേറെ അഭിമാനിക്കാനുണ്ടായിരുന്നു ആ പുരസ്കാരത്തില്‍.