LiveTV

Live

Entertainment

ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലനെത്തുന്നു; വെബ് സീരിസ് ഒരുക്കുന്നത് ലഞ്ച് ബോക്സ് സംവിധായകന്‍

വിദ്യക്കൊപ്പം ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയും ചേര്‍ന്നാണ് സീരിസ് ഒരുക്കുന്നത്

ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലനെത്തുന്നു; വെബ് സീരിസ് ഒരുക്കുന്നത് ലഞ്ച് ബോക്സ് സംവിധായകന്‍

രാജ്യം കണ്ട ഉരുക്കു വനിതയെ സ്ക്രീനിലവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി വിദ്യാ ബാലന്‍. മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസിലാണ് വിദ്യാ ബാലന്‍ ഇന്ദിരയാകുന്നത്.

ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലനെത്തുന്നു; വെബ് സീരിസ് ഒരുക്കുന്നത് ലഞ്ച് ബോക്സ് സംവിധായകന്‍

വിദ്യക്കൊപ്പം ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയും ചേര്‍ന്നാണ് സീരിസ് ഒരുക്കുന്നത്. സാഗരിക ഗോസിന്‍റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്‍റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്.

ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലനെത്തുന്നു; വെബ് സീരിസ് ഒരുക്കുന്നത് ലഞ്ച് ബോക്സ് സംവിധായകന്‍

വിദ്യ പുസ്തകത്തിന്‍റെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. വിദ്യാ ബാലന്‍റെ വെബ് സീരിസ് അരങ്ങേറ്റം കൂടിയാണിത്. സീരിസിനെ കുറിച്ചുള്ള ആലോചനകള്‍ നാളുകളായി നടക്കുന്നതായി വിദ്യ തന്നെ നേരത്തെ പറഞ്ഞിരുന്നു.

ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലനെത്തുന്നു; വെബ് സീരിസ് ഒരുക്കുന്നത് ലഞ്ച് ബോക്സ് സംവിധായകന്‍

വിദ്യയുടെ വാക്കുകള്‍

ഞാനൊരു വെബ് സീരിസ് ചെയ്യുകായണ്. എന്‍റെ അരങ്ങേറ്റമാണ്. റോണി സ്‌ക്രൂവാലയായിരിക്കും നിര്‍മ്മിക്കുക. ഒരുപാട് നാളായുള്ള ശ്രമങ്ങളാണ് ഇത്. വെബ് സീരിസിന് ഒരുപാട് സമയം വേണം. അതുകൊണ്ടാണ് സമയമെടുക്കുന്നത്. അധികം വൈകില്ലെന്ന് പ്രതീക്ഷിക്കുന്നു”