LiveTV

Live

Entertainment

പ്രേക്ഷകര്‍ക്കൊപ്പം കല്‍ക്കിയുടെ വിജയം ആഘോഷിച്ച് ടൊവിനൊ

തീയേറ്ററുകളിലെത്തി കേക്ക് മുറിച്ചാണ് താരം പ്രേക്ഷകരോടൊപ്പം വിജയം ആഘോഷിച്ചത്

പ്രേക്ഷകര്‍ക്കൊപ്പം കല്‍ക്കിയുടെ വിജയം ആഘോഷിച്ച് ടൊവിനൊ

ടൊവിനൊ തോമസിനെ നായകനാക്കി പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി. പത്ത് ദിവസം പിന്നിടുമ്പോഴും നിറഞ്ഞ സദസിന് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ സിനിമയുടെ വിജയം പ്രക്ഷകര്‍ക്കൊപ്പം ആഘോഷിക്കാനെത്തിയിരിക്കുകയാണ് നായകവേഷത്തില്‍ തിളങ്ങിയ ടൊവിനൊ. തീയേറ്ററുകളിലെത്തി കേക്ക് മുറിച്ചാണ് താരം പ്രേക്ഷകരോടൊപ്പം വിജയം ആഘോഷിച്ചത്.

പ്രേക്ഷകര്‍ക്കൊപ്പം കല്‍ക്കിയുടെ വിജയം ആഘോഷിച്ച് ടൊവിനൊ

മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായെത്തിയ മാസ് എന്‍റര്‍ടെയ്നറാണ് ചിത്രം. എസ്ര’യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തിയ ‘കല്‍ക്കി’ താരത്തിന്‍റെ ആദ്യ മാസ് അവതാര ചിത്രം കൂടിയാണ്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംയുക്ത മേനോനാണ് നായിക. നെഗറ്റീവ് റോളിലെത്തിയ സംയുക്തയും ചിത്രത്തില്‍ മികച്ച പ്രേക്ഷക പ്രീതി നേടി.

സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്നു പ്രവീണ്‍ പ്രഭാറാം. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം.