LiveTV

Live

Entertainment

30 കോടിയുടെ വിജയത്തിളക്കത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

യു.എ.ഇ-ജി.സി.സി ബോക്സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27കോടി രൂപയാണ് സിനിമ നേടിയത്

30 കോടിയുടെ വിജയത്തിളക്കത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

സ്ക്കൂള്‍ പശ്ചാത്തലത്തില്‍ പ്രണയത്തിന്‍റെ കഥ പറഞ്ഞ ചിത്രമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും ഉദാഹരണം സുജാത ഫെയിം അനശ്വര രാജനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയത്.

30 കോടിയുടെ വിജയത്തിളക്കത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

മുഴുനീള കോമഡി ചിത്രമായി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾക്ക് ആദ്യ ഷോ മുതല്‍ തന്നെ ഗംഭീര സ്വീകര്യതയാണ് ലഭിച്ചത്. ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 1.75 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ കളക്ഷനിപ്പോള്‍ 30 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

30 കോടിയുടെ വിജയത്തിളക്കത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

യു.എ.ഇ-ജി.സി.സി ബോക്സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27കോടി രൂപയാണ് സിനിമ നേടിയത്. സിനിമയുടെ ടോട്ടല്‍ ബിസിനസില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇതിനകം 20 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു.

30 കോടിയുടെ വിജയത്തിളക്കത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍