LiveTV

Live

Entertainment

കഭീ കഭീ മേരെ ദിൽ മേം.. സംഗീത സംവിധായകൻ മുഹമ്മദ് സഹുർ ഖയ്യാം അന്തരിച്ചു

കഭീ കഭീ മേരെ ദിൽ മേം എന്ന പ്രശ്സത ഗാനമടക്കം നൂറിലേറെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. കാലങ്ങളെ അതിജീവിച്ച ഖയ്യാമിന്‍റെ സംഗീതമികവ് 

കഭീ കഭീ മേരെ ദിൽ മേം.. സംഗീത സംവിധായകൻ മുഹമ്മദ് സഹുർ ഖയ്യാം അന്തരിച്ചു

പ്രശസ്ത ബോളീവുഡ് സംഗീത സംവിധായകൻ മുഹമ്മദ് സഹുർ ഖയ്യാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഭീ കഭീ മേരെ ദിൽ മേം എന്ന പ്രശ്സത ഗാനമടക്കം നൂറിലേറെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. കാലങ്ങളെ അതിജീവിച്ച ഖയ്യാമിന്‍റെ സംഗീതമികവ്. അതായിരുന്നു കഭീ കഭീ എന്ന ഗാനം.

ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗാനങ്ങളിലൂടെ നാല് പതിറ്റാണ്ടോളം ഇന്ത്യൻ സംഗീത ലോകത്തെ അടക്കിവാണ് പ്രതിഭ. ഖയ്യാമിന്‍റെ സംഗീതസപര്യയിലെ സുവർണ രേഖയായിരുന്നു ഉമ്രവ് ജാൻ. ആശ ഭോസ്‌ലെ എന്ന ഗായികയും രേഖ എന്ന നടിയുടെയും ജീവിതത്തിൽ വഴിത്തിരിവായ ചിത്രം.

ഈ ചിത്രത്തിലൂടെ മുഹമ്മദ് സഹുർ ഖയ്യാം ആ വർഷത്തെ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡിന് അർഹനായി. നന്നേ ചെറുപ്പത്തിലെ സംഗീതലോകത്തേക്കെത്തിയ ഖയ്യാം, 1961ൽ ഷോല ഓർ ഷബ്നം എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തിയിലേക്കെത്തിയത്. പിന്നീട് നൂറി, ദോഡീസി ബെവാഫെ, ബസാർ, റസിയ സുൽത്താൻ തുടങ്ങി നാൽപതോളം ചിത്രങ്ങൾ. കഭീ കഭീയിലെയും ഉമ്രവ് ജാനിലെയും സംഗീതമികവിന് രണ്ട് തവണ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു.

2010ൽ സമഗ്രസംഭാവനക്കുള്ള ഫിലിംഫെയർ പുരസ്കാരവും നേടി.. 2007ൽ സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചു. 2011ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഖയ്യാമിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അടക്കമുള്ളവർ അനുശോചിച്ചു. കാൽപനികതയുടെ മാധുര്യവും വേർപാടിന്‍റെ കയ്പുനീരും ഇടകലർത്തിയ നൂറിലേറെ ഗാനങ്ങൾ ബാക്കിവെച്ചാണ് ഖയ്യാം വിട പറഞ്ഞത്.