LiveTV

Live

Entertainment

മോഹൻലാൽ സർ എന്റെ കൈപിടിച്ച് അടുത്തിരുത്തി: ലാലിനൊപ്പം സിനിമ കണ്ട അനുഭവം തുറന്ന് പറഞ്ഞ് ടൊവിനൊ

ഞാൻ അടുത്ത സീറ്റിലേക്ക് നടക്കുകയായിരുന്നു. മോഹൻലാൽ സർ എന്റെ കൈപിടിച്ച് അടുത്തിരുത്തി

മോഹൻലാൽ സർ എന്റെ കൈപിടിച്ച് അടുത്തിരുത്തി: ലാലിനൊപ്പം സിനിമ കണ്ട അനുഭവം തുറന്ന് പറഞ്ഞ് ടൊവിനൊ

തിയേറ്ററുകളില്‍ ഏറെ ആളെ കൂട്ടിയ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തില്‍ ചെറിയ വേഷമായിരുന്നുവെങ്കിലും ഏറെ ശ്രദ്ദിക്കപ്പെട്ട കഥാപാത്രമായിരുന്നു നടന്‍ ടെവിനോ തോമസിന്‍റേത്. മോഹന്‍ലാലിനൊപ്പം കൂടുതല്‍ ഇടപഴകാന്‍ ടൊവിനോയ്ക്ക് സാധിച്ചത്. ഇപ്പോഴിതാ മോഹന്‍ ലാലിനൊപ്പമിരുന്ന് സിനിമ കണ്ട അനുഭവം പങ്കുവെക്കുകയാണ് ടൊവിനൊ.

മോഹൻലാൽ സർ എന്റെ കൈപിടിച്ച് അടുത്തിരുത്തി: ലാലിനൊപ്പം സിനിമ കണ്ട അനുഭവം തുറന്ന് പറഞ്ഞ് ടൊവിനൊ

'ഞാൻ അടുത്ത സീറ്റിലേക്ക് നടക്കുകയായിരുന്നു. മോഹൻലാൽ സർ എന്റെ കൈപിടിച്ച് അടുത്തിരുത്തി. എന്റെ കുടുംബവും മോഹൻലാൽ സാറിന്റെ കുടുംബവും അടുത്തടുത്ത സീറ്റുകളിൽ ഇരുന്ന് സിനിമ കണ്ടു'. സത്യമാണ് എങ്കിലും എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല സിനിമ തുടങ്ങിയപ്പോൾ ഞാൻ വല്ലാത്തൊരു ലോകത്തായിരുന്നു. മണിചിത്രത്താഴ് എന്ന സിനിമ കണ്ട് ഞാൻ സ്നേഹിച്ചുതുടങ്ങിയ നടൻ എന്റെ അടുത്തിരുന്ന് ഞാൻകൂടി അഭിനയിച്ച സിനിമ കാണുന്നു. പണത്തിനേക്കാളും പ്രശസ്തിയെക്കാളും ഞാനിഷ്ടപ്പെടുന്നത് അത്തരം നിമിഷങ്ങളെയാണ്". ടൊവിനോ പറഞ്ഞു.