LiveTV

Live

Entertainment

തുപ്പരിവാളന്‍ രണ്ടാം ഭാഗം ലണ്ടനില്‍?

സംവിധായകന്‍ മിഷ്‌കിന്‍ കഴിഞ്ഞ ദിവസം ലണ്ടനിലെത്തി ഷെര്‍ലക്ക് ഹോംസ് മ്യൂസിയം സന്ദര്‍ശിച്ചു

തുപ്പരിവാളന്‍ രണ്ടാം ഭാഗം ലണ്ടനില്‍?

പതിവ് തമിഴ് മസാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സംവിധായകന്‍ മിഷ്‌കിന്‍ ഒരുക്കിയ ആക്ഷന്‍ സസ്പെന്‍സ് ത്രില്ലറായിരുന്നു തുപ്പരിവാളന്‍. ചിത്രം വലിയ തോതില്‍ പ്രേക്ഷക ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ഷെര്‍ലോക് ഹോംസ്, സുഹൃത്ത് വാട്‌സണ്‍ എന്നീ കഥാപാത്രങ്ങളോട് സാമ്യമുള്ളവയായിരുന്നു ചിത്രത്തിലെ വിശാലിന്റെ ‘കനിയന്‍ പൂഗുണ്ട്രന്‍’, പ്രസന്ന അവതരിപ്പിച്ച ‘മനോഹര്‍’ എന്നീ പ്രധാന കഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തില്‍ ‘ഷെര്‍ലക്ക് ഹോംസി’ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ മിഷ്‌കിനും തുറന്നു പറഞ്ഞിരുന്നു.

തുപ്പരിവാളന്‍ രണ്ടാം ഭാഗം ലണ്ടനില്‍?

വിശാല്‍ അവതരിപ്പിച്ച പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പണിപ്പുരയിലാണ് സംവിധായകനെന്ന് മാസങ്ങള്‍ക്ക് മുന്നേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ലണ്ടനായിരിക്കും ചിത്രത്തിന്‍റെ ലൊക്കേഷനെന്നാണ് സൂചന. മിഷ്‌കിന്‍ കഴിഞ്ഞ ദിവസം ലണ്ടനിലെത്തി ഷെര്‍ലക്ക് ഹോംസ് മ്യൂസിയം സന്ദര്‍ശിച്ചു.

തുപ്പരിവാളന്‍ രണ്ടാം ഭാഗം ലണ്ടനില്‍?

തുപ്പരിവാലന്‍ രണ്ടാം ഭാഗത്തിന്‍റെ ലൊക്കേഷന്‍ തേടലിനിടെയാണ് മിഷ്‌കിന്‍ ലണ്ടനിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഭാഗം നിര്‍മ്മിച്ച വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുകയെന്നാണ് അറിയുന്നത്. വിശാലിന്‍റെ കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയായിരുന്നു തുപ്പരിവാളന്‍. അനു ഇമ്മാനുവല്‍, ആന്‍ഡ്രിയ, ഭാഗ്യരാജ് തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉദയനിഥി സ്‌ററാലിന്‍, നിത്യ മേനോന്‍, അതിഥി റാവു ഹൈദരി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സൈക്കോയാണ് മിഷ്‌കിന്റെ ഇനി വരാനിരിക്കുന്ന ചിത്രംമെന്നാണ് റിപ്പോര്‍ട്ടുകള്‍.