LiveTV

Live

Entertainment

പത്ത് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ശില്‍പ്പ ഷെട്ടി; കാരണമിതാണ്...

ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ പ്രേരിപ്പിക്കാന്‍ എനിക്കാവില്ല

പത്ത് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ശില്‍പ്പ ഷെട്ടി; കാരണമിതാണ്...

താരസുന്ദരി ശില്‍പ്പ ഷെട്ടി പത്ത് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വെച്ച വാര്‍ത്തയാണിപ്പോള്‍ ബോളിവുഡിലാകെ പ്രചരിക്കുന്നത്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ അല്‍പ്പം പോലും വിട്ടുവീ‍ഴ്ച ചെയ്യാത്ത താരം ഫിറ്റ്നസിന്‍റെ ബ്രാന്‍ഡ് അംബാസഡറായാണ് അറിയപ്പെടുന്നത്. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും കുറുക്കുവ‍ഴികളില്ലെന്നാണ് ശില്‍പ്പയുടെ സിദ്ധാന്തം.

പത്ത് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ശില്‍പ്പ ഷെട്ടി; കാരണമിതാണ്...

ഈ തത്വം നടി തന്‍റെ ജീവിതത്തിലും ആത്മാത്ഥതയോടെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഇതിനുളള ഏറ്റവും വലിയ ഉദാഹരണമാണ് ക‍ഴിഞ്ഞ ദിവസം മിഡ് ഡെ പുറത്തുവിട്ട വാര്‍ത്ത. പത്ത് കോടി രൂപ പ്രതിഫലം വാക്ദാനം ചെയ്ത ഒരു പരസ്യം നടി നിരസിച്ചു. ശരീരം മെലിയുന്നതിനുളള ആയുര്‍വ്വേദ മരുന്നിന്‍റെ പരസ്യമോഡലാകാനുളള വമ്പര്‍ ഓഫറാണ് ശില്‍പ്പ ഷെട്ടി തളളിക്കളഞ്ഞത്. ഇതിനുള്ള കൃത്യമായ കാരണവും ശില്‍പ്പ പുറയുന്നുണ്ട്.

പത്ത് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ശില്‍പ്പ ഷെട്ടി; കാരണമിതാണ്...

ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ പ്രേരിപ്പിക്കാന്‍ എനിക്കാവില്ല. മെലിയാനുളള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ചിട്ടയായ വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമങ്ങളിലൂടെയും മാത്രമേ ആരോഗ്യം സംരക്ഷിക്കാനാകൂ. ജീവിതചര്യ ശരിയായ രീതിയില്‍ പരീഷ്ക്കരിച്ചാല്‍ ദീര്‍ഘനാളത്തേക്കുളള ഫലമുണ്ടാകുമെന്നും ശില്‍പ്പ പറയുന്നു.