LiveTV

Live

Entertainment

മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നതിൽ ലജ്ജിക്കുന്ന കുറേ പേരെ എനിക്കറിയാം, ഞാനും അവരില്‍ ഒരാളാണ്: വിദ്യാ ബാലന്‍

മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നതിൽ ലജ്ജിക്കുന്ന കുറേ പേരെ എനിക്കറിയാം, ഞാനും അവരില്‍ ഒരാളാണ്: വിദ്യാ ബാലന്‍

മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നതിൽ ലജ്ജിക്കുന്ന കുറേ പേരെ തനിക്കറിയാമെന്നും താനും അവരിലൊരാളാണെന്ന് നടി വിദ്യാ ബാലന്‍. മതവിശ്വാസം എന്നത് ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നുവെന്നും വിദ്യ പറഞ്ഞു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ മംഗളിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യയുടെ തുറന്ന് പറച്ചില്‍. ഒരു വ്യക്തിക്ക് ഒന്നിലധികം വ്യക്തിത്വങ്ങൾ ഉണ്ടാവാമെന്നും എന്നാല്‍ ഇന്ന് മതവിശ്വാസിയാകുക എന്നതിനെ വ്യാഖ്യാനിക്കുന്ന രീതിയില്‍ പ്രശ്നമുണ്ടെന്നും വിദ്യ പറയുന്നു.

വിദ്യയുടെ വാക്കുകള്‍ ഇങ്ങനെ

"ഇന്ന് മതത്തെ വ്യാഖ്യാനിക്കുന്ന രീതിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നുന്നു. മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നതിൽ നാണിക്കുന്ന കുറേ പേരെ എനിക്കറിയാം. ഞാനും അവരില്‍ ഒരാളാണ്. ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മതം ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ മതം എന്നതിന് ഒരു നെഗറ്റീവ് അര്‍ഥം കൈവന്നിരിക്കുകയാണ്. എന്നാല്‍ ഇവ പരസ്പരം മാറി നില്‍ക്കേണ്ടതില്ല".... ഇങ്ങനെ പോകുന്നു വിദ്യയുടെ വാക്കുകള്‍.

മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നതിൽ ലജ്ജിക്കുന്ന കുറേ പേരെ എനിക്കറിയാം, ഞാനും അവരില്‍ ഒരാളാണ്: വിദ്യാ ബാലന്‍

ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ വളരെക്കാലമായുള്ള ദൗത്യം മുഖ്യ പ്രമേയമാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. ഐ.എസ്.ആര്‍.ഒയിലെ രാകേഷ് ധവാന്‍ എന്ന ശാസ്ത്രജ്ഞനായി അക്ഷയ്കുമാറും താര ഷിന്‍ഡേ എന്ന സഹപ്രവര്‍ത്തകയായി വിദ്യാബാലനും എത്തുന്ന ചിത്രത്തില്‍ തപ്സി പന്നു, സൊനാക്ഷി സിന്ഹ, നിത്യ മേനോന്‍, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി തുടങ്ങി വലിയൊരു സംഘം തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അക്ഷയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒരു വലിയ മിഷന്‍ പൂര്‍ത്തീകരിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.