ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഗിരീഷ് ഗംഗാദരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒ. തോമസ് പണിക്കരാണ് നിര്‍മ്മിക്കുന്നത്

ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മീശ എന്ന നോവലിലൂടെ വിവാദ നായകനായ എസ്. ഹരീഷും ജയകുമാറും ചേര്‍ന്ന് തിരക്കഥയെഴുതുന്ന സിനിമയില്‍ ആന്റണി വര്‍ഗീസാണ് നായകന്. ടൊറന്റോ ഇന്റര്‍ണാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സ്ക്രീനിങ്ങിന് അര്‍ഹമായ ജെല്ലിക്കെട്ട് ഹരീഷിന്റെ നോവലായ മാവോയിസ്റ്റിനെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഗിരീഷ് ഗംഗാദരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒ. തോമസ് പണിക്കരാണ് നിര്‍മ്മിക്കുന്നത്. ആന്റണിക്കൊപ്പം ചെമ്പന്‍ വിനോദും സാബുമോനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഒക്ടോബറില്‍ ജെല്ലിക്കെട്ട് തിയേറ്ററിലെത്തുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
Adjust Story Font
16