LiveTV

Live

Entertainment

ചൈനീസ് ഭാഷയില്‍ തല്ലുകൂടി മോഹന്‍ലാല്‍; ടീസര്‍ വീഡിയോ

32 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്ന സിനിമയാണ് ഇട്ടിമാണി

ചൈനീസ് ഭാഷയില്‍ തല്ലുകൂടി മോഹന്‍ലാല്‍; ടീസര്‍ വീഡിയോ

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായ ലൂസിഫറിന് ശേഷം പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണിയുടെ ടീസര്‍ പുറത്തിറങ്ങി.മോഹന്‍ലാല്‍ നായകനായി ഓണത്തിനെത്തുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ടീസര്‍ നടന്‍ മോഹന്‍ലാലാണ് പുറത്തിറക്കിയത്. ചൈനീസ് ഭാഷയില്‍ തല്ലുപിടിക്കുന്ന ഇട്ടിമാണിയാണ് ടീസര്‍ വീഡിയോയിലുള്ളത്.

32 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്ന സിനിമയാണ് ഇട്ടിമാണി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. നവാഗതരായ ജോജു, ജിബി എന്നിവരാണ് ഇട്ടിമാണിയുടെ സംവിധായകര്‍. ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഹണി റോസ്, ഹരീഷ് കണാരന്‍, സിദ്ദിഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നു.