LiveTV

Live

Entertainment

‘കടലില്‍ ചാടി കൂളിങ് ഗ്ലാസ് എടുത്ത് കൊടുത്ത ടൊവിനോ, 10 പൈസയില്ലാത്തപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്ത ജോജു’

സഹായിക്കാനുള്ള മനസ്സ് ടൊവിനോയുടെയും ജോജുവിന്റെയും രക്തത്തിലുണ്ടെന്നും അത് നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ള ആളാണ് താനെന്നും ടിനി ടോം

‘കടലില്‍ ചാടി കൂളിങ് ഗ്ലാസ് എടുത്ത് കൊടുത്ത ടൊവിനോ, 10 പൈസയില്ലാത്തപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്ത ജോജു’

പ്രളയ കാലത്ത് ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച സിനിമാ പ്രവര്‍ത്തകരെ പ്രശംസിച്ച് നടന്‍ ടിനി ടോം. സഹായിക്കാനുള്ള മനസ്സ് ടൊവിനോയുടെയും ജോജുവിന്റെയും രക്തത്തിലുണ്ടെന്നും അത് നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ള ആളാണ് താനെന്നും ടിനി ടോം പറഞ്ഞു.

‘കടലില്‍ ചാടി കൂളിങ് ഗ്ലാസ് എടുത്ത് കൊടുത്ത ടൊവിനോ, 10 പൈസയില്ലാത്തപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്ത ജോജു’

കാനഡയില്‍ ബോട്ടില്‍ പോകവേ ജോജുവിന്റെ കൂളിംഗ് ഗ്ലാസ് കടലില്‍ നഷ്ടമായി. ഉടനെ ടൊവിനോ കടലിലേക്ക് ചാടി അതെടുത്ത് കൊടുത്തു. എത്ര പേര്‍ക്ക് ഇങ്ങനെ തോന്നും? സഹായ മനോഭാവം അവന്റെ രക്തത്തിലുണ്ട്. സിനിമാ പ്രമോഷന്‍ എന്ന നിലയ്ക്കല്ല ടൊവിനോ ഇതൊന്നും ചെയ്യുന്നത്. എവിടെയാണെങ്കിലും അവന്‍ സഹായിക്കുമെന്ന് ടിനി ടോം പറഞ്ഞു.

‘കടലില്‍ ചാടി കൂളിങ് ഗ്ലാസ് എടുത്ത് കൊടുത്ത ടൊവിനോ, 10 പൈസയില്ലാത്തപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്ത ജോജു’

100 രൂപ കൈയിലുണ്ടെങ്കില്‍ 110 രൂപയ്ക്ക് ഭക്ഷണം വാങ്ങി തരുന്നയാളാണ് ജോജു. തനിക്ക് വാങ്ങി തന്നിട്ടുണ്ട്. അതവരുടെ സ്വഭാവമാണ്. നന്മ ചെയ്യണമെങ്കില്‍ സംഘടനകളൊന്നും വേണമെന്നില്ല. തനിച്ചും ചെയ്യാം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ സ്വന്തം വീട് മുങ്ങിപ്പോയിട്ടും പ്രളയ ബാധിതരെ സഹായിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കിയ ആളാണ് ധര്‍മജനെന്നും ടിനി ടോം പറഞ്ഞു.

‘കടലില്‍ ചാടി കൂളിങ് ഗ്ലാസ് എടുത്ത് കൊടുത്ത ടൊവിനോ, 10 പൈസയില്ലാത്തപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്ത ജോജു’

ടിനി ടോമും പ്രളയ ബാധിതര്‍ക്ക് സഹായിമെത്തിക്കാന്‍ സജീവമായിരുന്നു. ടിനി സ്വന്തം കാറില്‍ അവശ്യവസ്തുക്കള്‍ ശേഖരിച്ച് പ്രളയ ദുരിത ബാധിതര്‍ക്ക് എത്തിച്ചുകൊടുത്തു. ഇന്ദ്രജിത്ത് കുടുംബ സമേതം പ്രളയ ബാധിതര്‍ക്കായി അവശ്യവസ്തുക്കള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സിനിമാപ്രവര്‍ത്തകര്‍ പരസ്പരം ചാലഞ്ച് ചെയ്ത് സംഭാവനകള്‍ നല്‍കി.