LiveTV

Live

Entertainment

ചികിത്സക്ക് ലഭിച്ച തുകയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടി ശരണ്യ

രോഗത്തകര്‍ച്ചയിലും പ്രളയദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കാനുള്ള സന്‍മനസ് കാണിച്ചിരിക്കുകയാണ് താരം

 ചികിത്സക്ക് ലഭിച്ച തുകയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടി ശരണ്യ

ഏഴാം തവണയും വില്ലനായി ട്യൂമര്‍ ജീവിതത്തിലേക്ക് എത്തിയപ്പോഴും തളര്‍ന്നു പോകാതെ സധൈര്യം നേരിട്ട താരമാണ് സിനിമാ,സീരിയല്‍ താരം ശരണ്യ. പലരില്‍ നിന്നമുള്ള സഹായം കൊണ്ടാണ് ശരണ്യയുടെ ചികിത്സ നടക്കുന്നത്. രോഗത്തകര്‍ച്ചയിലും പ്രളയദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കാനുള്ള സന്‍മനസ് കാണിച്ചിരിക്കുകയാണ് താരം.

തനിക്ക് ലഭിച്ച സഹായത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ശരണ്യ. പതിനായിരം രൂപയാണ് നടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

On Independence Day I am feeling happy to give a share back to Kerala Chief Ministers Disaster Relief Fund for the Flood...

Posted by Sharanya Sasi Sharu on Thursday, August 15, 2019