LiveTV

Live

Entertainment

സാഹോയില്‍ പ്രഭാസിന്‍റെ പ്രതിഫലം 100 കോടി? വിശദീകരണവുമായി താരം

സാഹോയില്‍ പ്രഭാസിന്‍റെ പ്രതിഫലം 100 കോടി? വിശദീകരണവുമായി താരം

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ തിയറ്ററിലെത്തുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ സാഹോയ്ക്കായി പ്രഭാസ് എത്ര പ്രതിഫലം വാങ്ങിയെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. ഒടുവില്‍ താരം തന്നെ അതില്‍ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ്.

സാഹോയിലെ അഭിനയത്തിന് പ്രഭാസ് 100 കോടി പ്രതിഫലം വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സാഹോ ഒരുങ്ങുന്നത് 250 കോടി ബജറ്റിലാണ്. അതിനാല്‍ തന്റെ പതിവ് പ്രതിഫലത്തുക വാങ്ങാന്‍ കഴിഞ്ഞില്ല. സാഹോയില്‍ പ്രതിഫലത്തുക 20 ശതമാനം വെട്ടിക്കുറച്ചെന്നും പ്രഭാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് ആണ് സംവിധാനം. ബോളിവുഡ് നായിക ശ്രദ്ധ കപൂറാണ് നായിക. ജാക്കി ഷൊറഫ്, നിതിന്‍ നീല്‍ മുകേഷ്, മുരളി ശര്‍മ, അരുണ്‍ വിജയ്, മന്ദിര ബേദി തുടങ്ങി വന്‍ താരനിരയ്ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍, ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ചിത്രം ഓഗസ്റ്റ് 30ന് തിയേറ്ററുകളിലേക്കെത്തും.