LiveTV

Live

Entertainment

പ്രളയ സഹായധനത്തെ കുറിച്ചുള്ള പരാമര്‍ശം; ധര്‍മജന്റെ പേജില്‍ അസഭ്യവര്‍ഷം

പ്രളയ സഹായധനത്തെ കുറിച്ചുള്ള പരാമര്‍ശം; ധര്‍മജന്റെ പേജില്‍ അസഭ്യവര്‍ഷം

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സഹായധനം സമയബന്ധിതമായി വിതരണം ചെയ്തിട്ടില്ലെന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പരാമര്‍ശവും അതിന് പിന്നാലെയുള്ള വിവാദവും തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ധര്‍മജനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തിലായിരുന്നു ധര്‍മജന്റെ വിവാദ പരാമര്‍ശം.

കഴിഞ്ഞ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടെന്ന് തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗതയില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല എന്നായിരുന്നു ധര്‍മജന്റെ പ്രസ്താവന.

താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു ധര്‍മജന്റെ പ്രതികരണം. എന്നാല്‍ പരാമര്‍ശം വിവാദമായി. ധര്‍മജന്റെ ഫേസ് ബുക്ക് പേജില്‍ വിമര്‍ശനങ്ങള്‍ ശക്തമായി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചവനല്ലേ ഈ പറയുന്നത് എന്നാണ് പ്രധാന വിമര്‍ശനം. ധര്‍മജന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പോലും ചിലര്‍ മുന്നോട്ടു വച്ചു.

എന്നാല്‍ ധര്‍മജനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ധര്‍മജന്‍ മാതൃകയാണെന്നായിരുന്നു അവരുടെ നിലപാട്. ധമാക്ക എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ധര്‍മജന്‍ ഇപ്പോള്‍.