LiveTV

Live

Entertainment

“അമ്മേ വേഗം മാറിയില്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും”: പൃഥ്വിരാജ്

വേഗം വീട്ടില്‍ നിന്നും മാറിയില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പോലെ ചെമ്പില്‍ കയറി പോകേണ്ടിവരും എന്നാണ് പൃഥ്വിരാജ് അമ്മയെ വിളിച്ചു പറഞ്ഞത്

“അമ്മേ  വേഗം മാറിയില്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും”: പൃഥ്വിരാജ്

കഴിഞ്ഞ പ്രളയ കാലത്ത് ഏറ്റവും കൂടുതല്‍ ട്രോളന്‍മാര്‍ക്ക് ചാകര നല്‍കിയത് നടന്‍ പൃഥ്വി രാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരനാണ്. ബിരിയാണി ചെമ്പിലാണ് കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തകര്‍ മല്ലികയെ കരക്കെത്തിച്ചത്. ഇത് പിന്നീട് പൃഥ്വിരാജിന്‍റെ ലംബോര്‍ഗിനിയും കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥയെയും കുറിച്ചുള്ള മല്ലികയുടെ കമന്‍റിന്‍റെ പേരില്‍ ട്രോളന്‍മാര്‍ ആഘോഷമാക്കി.

“അമ്മേ  വേഗം മാറിയില്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും”: പൃഥ്വിരാജ്

എന്നാലിത്തവണ മഴ കനത്തതോടെ മകന്‍ പൃഥ്വിരാജ് തനിക്ക് തന്ന മുന്നറിയിപ്പിനെക്കുറിച്ച് പറയുകയാണ് നടി മല്ലിക സുകുമാരന്‍. വേഗം വീട്ടില്‍ നിന്നും മാറിയില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പോലെ ചെമ്പില്‍ കയറി പോകേണ്ടിവരും എന്നാണ് പൃഥ്വിരാജ് അമ്മയെ വിളിച്ചു പറഞ്ഞത്. ഒരു മാധ്യമത്തില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് മല്ലിക മകന്‍റെ ഓര്‍മപ്പെടുത്തലിനെക്കുറിച്ച് പറഞ്ഞത്. ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു. 'അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും'. 'ഒന്ന് പേടിപ്പിക്കാതിരിയെടാ.' എന്നു പറഞ്ഞാണ് ഞാന്‍ ഫോണ്‍ വച്ചത് മല്ലിക പറഞ്ഞു.