LiveTV

Live

Entertainment

നൗഷാദിനായി മലയാളത്തില്‍ പാട്ട് പാടി സ്കോട്ടിഷ് ഗായകന്‍

നൗഷാദിനായി മലയാളത്തിൽ ആലപിച്ച ഗാനം, സാബ്‍രിയുടെ മലയാളി സുഹൃത്തുക്കളാണ് ഷെയർ ചെയ്തത്

നൗഷാദിനായി മലയാളത്തില്‍ പാട്ട് പാടി സ്കോട്ടിഷ് ഗായകന്‍

പ്രളയക്കെടുതിയിൽ കേരളം ദുരിതമനുഭവിക്കുമ്പോഴും ഏവരുടെയും മനസ്സ് നിറച്ച വ്യക്തിയായിരുന്നു നൗഷാദിക്ക. ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം ചോദിച്ച് എത്തിയവര്‍ക്ക് കടയിലെ വസ്ത്രങ്ങള്‍ ചാക്കുകളില്‍ വാരിക്കോരി നല്‍കിയ മാലിപ്പുറം സ്വദേശിയായ നൗഷാദ്, ദുരിതമനുഭവിക്കുന്നവർക്ക് കെെത്താങ്ങാകാൻ എല്ലാവർക്കും പ്രചോദനമാവുകയായിരുന്നു. ഇപ്പോൾ നൗഷാദിന് അഭിവാദ്യമർപ്പിച്ച് ഗാനം ആലപിച്ചിരിക്കുകയാണ് സ്കോട്ടിഷ് ഗായകനായ സാജ് സാബ്‍രി.

നൗഷാദിനായി മലയാളത്തിൽ ആലപിച്ച ഗാനം, സാബ്‍രിയുടെ മലയാളി സുഹൃത്തുക്കളാണ് ഷെയർ ചെയ്തത്. കേരളത്തെ ഒരുപാട് സ്നേഹിക്കുന്നതായി പറഞ്ഞ സാജ് സാബ്‍രി, കേരളത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും പറഞ്ഞു. വിവിധ ഭാഷകളില്‍ പാടുന്ന ഈ സ്‌കോട്ട്ലൻഡ്കാരൻ മുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളം ഉൾപ്പടെ പത്ത് ഭാഷകളിൽ പാട്ട് പാടുന്ന സാജ് സാബ്‍രിയുടെ വാര്‍ത്ത നേരത്തെ മീഡിയവൺ പുറത്ത് വിട്ടിരുന്നു.