LiveTV

Live

Entertainment

കോപിക്കാന്‍ മാത്രമല്ല, അടക്കി നിര്‍ത്താനും സല്ലു ഭായിക്ക് അറിയാം -വീഡിയോ

‘ഹം ആപ്കെ ഹേ കോൻ’ എന്ന സൽമാൻ ഖാൻ ചിത്രം റിലീസ് ചെയ്തതിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ഷോക്കിടെയാണ് സംഭവം.

കോപിക്കാന്‍ മാത്രമല്ല, അടക്കി നിര്‍ത്താനും സല്ലു ഭായിക്ക് അറിയാം -വീഡിയോ

ബോളിവുഡിൽ സൽമാൻ ഖാന്റെ ഫാൻബേസ് എത്രത്തോളമുണ്ടെന്ന് വിശദീകരണം ആവശ്യമില്ലാത്ത കാര്യമാണ്. ബോഡി ഗാർഡുകൾക്ക് നടുവിൽ നടക്കുന്ന ഭായി ജാന്റെ അടുത്ത് നിന്ന് ഓട്ടോഗ്രാഫ് മേടിക്കാനും, ഫോട്ടോ എടുക്കാനുമായി ആരാധകർ കാണിക്കുന്ന സാഹസങ്ങൾ പലപ്പോഴും വെെറൽ വീഡിയോകളായി പുറത്ത് വരാറുണ്ട്. ഇത്തരത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

ഒരു പരിപാടിക്കായി എത്തിയ സൽമാൻ ഖാന്റെ കയ്യിൽ ഒരു ആരാധിക കയറി പിടിക്കുകയും, തിരക്കിനിടയിൽ സൽമാനെ പിടിച്ച് വലിക്കുകയും ചെയ്യുന്നതാണ് വീഡിയോ. ‘ഹം ആപ്കെ ഹേ കോൻ’ എന്ന സൽമാൻ ഖാൻ ചിത്രം റിലീസ് ചെയ്തതിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ഷോക്കിടെയാണ് സംഭവം.

ചിത്രത്തെ തുടർന്ന് തുടർന്ന് നിരവധി കമന്റുകളാണ് എത്തിയത്. ഏതൊരാളോടും ചെയ്യാൻ പാടില്ലാത്ത സ്വഭാവമാണ് യുവതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ഒരു സ്ത്രീ ആയത് കൊണ്ട് മാത്രമായിരിക്കും ഖാൻ തല്ലാതിരിന്നതെന്നും ആരാധകർ കമന്റ് ചെയ്തു. ഇവിടെ ക്ഷമ പാലിച്ച സൽമാനെ അഭിന്ദിക്കുന്നവരുമുണ്ട് കൂട്ടത്തിൽ.