LiveTV

Live

Entertainment

ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാല്‍ വീട് നിര്‍മിച്ച് നല്‍കും

മറ്റുള്ളവർക്ക് വേണ്ടി ജീവനർപ്പിച്ച ലിനു ധീരനായ പുത്രനായിരുന്നുവെന്ന് അമ്മക്ക് എഴുതിയ കത്തിൽ മോഹൻലാൽ കുറിച്ചു.

ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാല്‍ വീട് നിര്‍മിച്ച് നല്‍കും

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരണമടഞ്ഞ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജിനുവിന് മോഹൻലാലിന്റെ കെെത്താങ്. ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ലിനുവിന് വീട് നിർമിച്ച് നൽകും. അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും താരം കുടുംബാംഗങ്ങൾക്ക് നൽകും.

മറ്റുള്ളവർക്ക് വേണ്ടി ജീവനർപ്പിച്ച ലിനു ധീരനായ പുത്രനായിരുന്നുവെന്ന് ലിനുവിന്റെ അമ്മക്ക് എഴുതിയ കത്തിൽ മോഹൻലാൽ കുറിച്ചു. ലിനുവിന്റെ കുടുംബത്തിന് നടൻ ജയസൂര്യയും 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.

വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായി ലിനുവിന്റെ വീട്ടിലെത്തിയ സംവിധായകൻ മേജർ രവിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ലിനുവിന്റെ കടം വീട്ടാനുള്ള സാമ്പത്തിക സഹായവും ഫൗണ്ടേഷൻ നൽകുമെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. പ്രളയത്തിൽ പെട്ട വീട്ടിൽ നിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച ശേഷമാണ് ലിനു രക്ഷാപ്രവർത്തനത്തിന് പോയത്. എന്നാൽ ഒഴുക്കിൽ പെട്ട് മരിക്കുകയായിരുന്നു.