LiveTV

Live

Entertainment

പിഷാരടിക്കും ഉണ്ണി മുകുന്ദനും ടോവിനോയുടെ ചലഞ്ച്...

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു സാലറി ചലഞ്ച്.

പിഷാരടിക്കും ഉണ്ണി മുകുന്ദനും ടോവിനോയുടെ ചലഞ്ച്...

പ്രളയക്കെടുതി രൂക്ഷമായ നാടിനെ കരകയറ്റുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയർപ്പിക്കാൻ ചലഞ്ചുമായി സിനിമാലോകവും. സംവിധായകൻ ആഷിഖ് അബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് സംഭാവന നൽകിയ നടൻ ടോവിനോ തോമസ്, പുറമെ മറ്റ് താരങ്ങളെയും ചലഞ്ച് ചെയ്തു.

ആഷിഖ് അബുവിൽ നിന്ന് കിട്ടിയ ചലഞ്ചിലേക്ക്, ഉണ്ണി മുകുന്ദൻ, നീരജ് മാധവ്, രമേഷ് പിഷാരടി, സംയുക്താ മേനോൻ, കെെലാസ്, സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെ കൂടി കണ്ണിച്ചേർത്തു ടോവിനോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് കുപ്രചരണങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സാലറി ചലഞ്ചുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു സാലറി ചലഞ്ച്. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിന് വളരെയധികം ഉപകാരപ്പെടുകയുണ്ടായി ഇത്.