LiveTV

Live

Entertainment

‘എല്ലാം കള്ളമാണ്, ആ പറഞ്ഞതൊന്നുമല്ല കശ്മീര്‍’: വസ്തുതാന്വേഷണ സംഘത്തിന്റെ വീഡിയോ പുറത്ത് വിട്ടു

ഒൻപത് മിനിറ്റോളം ദെെർഘ്യമുള്ള വീഡിയോ, പ്രദേശവാസികളുമായുള്ള അഭിമുഖവും, തെരുവുകളുടെ നിലവിലെ ദൃശ്യങ്ങളുമാണ് ചിത്രീകരിച്ചിട്ടുള്ളത്.

‘എല്ലാം കള്ളമാണ്, ആ പറഞ്ഞതൊന്നുമല്ല കശ്മീര്‍’: വസ്തുതാന്വേഷണ സംഘത്തിന്റെ വീഡിയോ പുറത്ത് വിട്ടു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര നടപടിക്ക് ശേഷം, താഴ്‍വര സന്ദർശിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ യാത്രാ വിവരണ വീഡിയോ പുറത്ത് വിട്ടു. കശ്മീരിൽ നിന്നും മടങ്ങിയ സംഘം വാർത്താ സമ്മേളനം വിളിച്ച് കൂട്ടി വിഭജനാന്തര കശ്മീരിലെ സാഹചര്യങ്ങൾ വെളിപ്പെടുത്തിയെങ്കിലും, റെക്കോർഡ് ചെയ്ത് വെച്ച വീഡിയോ പ്രദർശിപ്പിക്കാൻ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അനുമതി നിഷേധിക്കുകയായിരുന്നു.

‘എല്ലാം കള്ളമാണ്, ആ പറഞ്ഞതൊന്നുമല്ല കശ്മീര്‍’: വസ്തുതാന്വേഷണ സംഘത്തിന്റെ വീഡിയോ പുറത്ത് വിട്ടു

ഒൻപത് മിനിറ്റോളം ദെെർഘ്യമുള്ള വീഡിയോ, പ്രദേശവാസികളുമായുള്ള അഭിമുഖവും, തെരുവുകളുടെ നിലവിലെ ദൃശ്യങ്ങളുമാണ് ചിത്രീകരിച്ചിട്ടുള്ളത്. പ്രത്യേക പദവി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം സംഘം ചിത്രീകരിച്ചു. മാധ്യമങ്ങൾ യാഥാർഥ്യങ്ങൾ മറച്ചുവെക്കുകയാണെന്നും, കള്ളം പ്രചരിപ്പിക്കുകയാണെന്നും വീഡിയോയിൽ പ്രദേശവാസികൾ പറയുന്നു.

ഈദ് ദിനത്തിലും വിജനമായ തെരുവുകളുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പകർത്തി. ആഗസ്റ്റ് 5ന് പൊലീസ് പിടിച്ച് കൊണ്ടുപോയ 19കാരന്റെ വീട്ടുക്കാരുമായുള്ള അഭിമുഖവും സംഘം പകർത്തിയിട്ടുണ്ട്.

വീഡിയോയിൽ സംസാരിച്ചവരുടെ പേരുവിവരങ്ങൾ ദൗത്യസംഘം പുറത്ത് വിട്ടിട്ടില്ല. സാമ്പത്തിക വിദഗ്ധൻ ജീൻ ദ്രേസ്, കവിത കൃഷ്ണൻ, മെെമുന മൊല്ല, വിമൽ ഭായ് എന്നിവർ ആഗസ്റ്റ് 9 മുതൽ 13 വരെ നടത്തിയ കശ്മീർ യാത്രയിലാണ് വീഡിയോ ചിത്രീകരിച്ചത്.