LiveTV

Live

Entertainment

‘ദയവ് ചെയ്ത് അവരുടെ നന്മക്കും ത്യാഗത്തിനും വിലയിടാതിരിക്കൂ’

പ്രളയ ദുരിതത്തിൽ സഹായഹസ്തവുമായി വന്നവർ തങ്ങളുടെ ആളാണെന്ന അവകാശവാദവുമായി എത്തിയവരെ കുറിച്ചാണ് താരം കുറിപ്പ് എഴുതിയത്.

‘ദയവ് ചെയ്ത് അവരുടെ നന്മക്കും ത്യാഗത്തിനും വിലയിടാതിരിക്കൂ’

പ്രളയം കേരളക്കരയിൽ ഒരുപാട് ദുരിതം വിതച്ചെങ്കിലും, നമ്മുടെ ചുറ്റുമുള്ള നൻമയുടെ മനസ്സ് വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന ഒരുപാട് സംഭവങ്ങൾ കാണിച്ച് തരികയുണ്ടായി. ഉറ്റവരെ സഹായിക്കാൻ മുൻപിൻ നോക്കാതെ കയ്യിലുള്ളതെല്ലാം വാരിക്കോരി നൽകിയ നൗഷാദ് മുതൽ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം ജീവൻ തന്നെ ബലി നൽകിയ ലിനു വരെ അക്കൂട്ടത്തിലുണ്ട്. എന്നാൽ ഇവരുടെയെല്ലാം ത്യാഗത്തിന് വിലയിടുന്നവരെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് ചലച്ചിത്രതാരം ജോയ് മാത്യു.

‘ദയവ് ചെയ്ത് അവരുടെ നന്മക്കും ത്യാഗത്തിനും വിലയിടാതിരിക്കൂ’

പ്രളയ ദുരിതത്തിൽ സഹായഹസ്തവുമായി വന്നവർ തങ്ങളുടെ ആളാണെന്ന അവകാശവാദവുമായി എത്തിയവരെ കുറിച്ചാണ് താരം കുറിപ്പ് എഴുതിയത്. പ്രളയദുരിതത്തിൽ പറഞ്ഞു കേട്ട നൗഷാദും, ലിനുവും, ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ മാൻഹോളിലേക്ക് എടുത്ത് ചാടി മരിച്ച നൗഷാദുമെല്ലാം സഹായം ചെയതത് അവരുടെയൊന്നും പ്രസ്ഥാനം പറഞ്ഞിട്ടല്ലെന്നും, അവരുടെ മാനവികതയാണ് അവരെക്കൊണ്ട് നന്മ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ജോയ് മാത്യു പറഞ്ഞു.

‘ദയവ് ചെയ്ത് അവരുടെ നന്മക്കും ത്യാഗത്തിനും വിലയിടാതിരിക്കൂ’

എറണാകുളത്തുക്കാരനായ നൗഷാദ് തങ്ങളുടെ ആളാണെന്നും പറഞ്ഞ്, സി.ഐ.ടി.യു മെമ്പർഷിപ്പ് കാർഡ് സഹിതം സോഷ്യൽ മീഡിയയിൽ ഒരു കൂട്ടർ വന്നതിന് പിറകെ, രക്ഷാപ്രവർത്തനത്തിനിടയിൽ വെള്ളക്കെട്ടിൽ കാണാതായ ചെറുണ്ണൂർക്കാരൻ ലിനു തങ്ങളുടെ അംഗമാണെന്ന് അവകാശപ്പെട്ട് സേവാഭാരതിയും രംഗത്ത് വന്നിരുന്നു. ഇത്തരം തരം താണ സംസാരങ്ങൾ കൊണ്ട് കുട്ടകളെയെങ്കിലും വഴിതെറ്റിക്കാതിരിക്കാൻ ശ്രമിക്കണമെന്നും ജോയ് മാത്യു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ത്യാഗത്തിനു വിലയിടുന്നവരോട് -----------------------------------മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായത്.
നൗഷാദ് എന്ന സാധാരണക്കാരനായ വസ്ത്രക്കച്ചവടക്കാരൻ തനിക്കുള്ളത് മുഴുവൻ ദുരിതബാധിതർക്ക് നൽകുമ്പോൾ അതു ഒരു ബൈബിൾ കഥയെ ഓർമ്മപ്പെടുത്തുന്നു. വിധവയുടെ രണ്ടു വെള്ളിക്കാശ് എന്ന കഥ ബൈബിൾ വായിച്ചവർക്ക് അറിയുമായിരിക്കും. നൗഷാദ് തന്റെ കർമ്മത്തിലൂടെ മലയാളിയുടെ മനസ്സിൽ ഇതിഹാസമാവുകയാണ്. എന്റെ സുഹൃത്തും സഹപ്രവർത്തകനായ ശ്രീ തമ്പി ആന്റണി (എഴുത്തുകാരനും നടനും )നൗഷാദിന് അയാളുടെ ബിസിനസ്സ് സംരഭത്തിലേക്ക് 50000രൂപനൽകാൻ സന്നദ്ധത കാണിക്കുന്നു. ഇനിയും സമാനമനസ്കർ നൗഷാദിനെ സഹായിക്കാൻ വരും. അപ്പോഴാണ് ചിലർ നൗഷാദ് തങ്ങളുടെ പാർട്ടിക്കാരനാണ് എന്ന് പറഞ്ഞു അയാളുടെ CITU മെമ്പർഷിപ്പ് കാർഡും പൊക്കിപ്പിടിച്ചു രംഗത്ത് വരുന്നത്. ആയ്ക്കോട്ടെ. ഒരാൾക്ക് വിശ്വസിക്കാൻ ഇഷ്ടം പോലെ പ്രസ്ഥാനങ്ങളുണ്ടല്ലോ.
ഇപ്പോഴിതാ രക്ഷാപ്രവർത്തനത്തിനിടക്ക് വെള്ളെക്കെട്ടിൽ കാണാതായ ചെറുവണ്ണൂർക്കാരൻ ലിനു എന്ന യുവാവ് തങ്ങളുടെ ഭാഗത്തു നിന്നുള്ള ത്യാഗമാണ് എന്ന് പറഞ്ഞു സേവാഭാരതി രംഗത്ത് വന്നിരിക്കുന്നു.
എന്നാൽ മരണപ്പെട്ട ലിനു സേവാഭാരതിക്കാരനല്ല എന്ന് മറ്റൊരു കൂട്ടർ.
സത്യത്തിൽ നൗഷാദിന്റെ നന്മയും ലിനുവിന്റെ ത്യാഗവും അവരോട് അവരുടെ പാർട്ടി പറഞ്ഞിട്ട് ചെയ്തതല്ല. അങ്ങിനെ അവരാരും പറഞ്ഞിട്ടുമില്ല. കോഴിക്കോട് മാൻഹോളിൽ കുടുങ്ങിയ മറുനാട്ടുകാരെ രക്ഷിക്കാൻ ജീവൻ കൊടുത്ത നൗഷാദ് ഏതു പാര്‍ട്ടിക്കാരനാണെന്ന് നമ്മൾ ഇതുവരെ അറിഞ്ഞില്ല.അന്വേഷിച്ചുമില്ല. ഒരു പ്രസ്ഥാനവും ഒരു മതവും പറയാത്ത മാനവികത ഉള്ളിലുള്ളവരായിരുന്നു അവരെല്ലാം എന്ന് കരുതാനാണ് നമ്മൾ ഇനിയെങ്കിലും പഠിക്കേണ്ടത്.
അവരുടെ മഹത്വവും അതാണ്.
അതിനെ ദയവായി ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ വാലിൽ ചുരുക്കിക്കെട്ടരുത്.
കുട്ടികളെയെങ്കിലും വഴിതെറ്റിക്കാതിരിക്കൂ.
അല്ലെങ്കിൽ ഇനിയും പ്രളയം വരുത്തണേ എന്നാലേ ഞങ്ങൾ മനുഷ്യരിലെ നന്മ തിരിച്ചറിയൂ എന്ന് പ്രാർത്ഥിക്കേണ്ടിവരും.
(ആരോട് പ്രാർത്ഥിക്കണം എന്നത് മറ്റൊരു വിഷയം )