LiveTV

Live

Entertainment

മോദിയെ വിമര്‍ശിച്ച് വീഡിയോ; റാപ് ഗായിക ഹര്‍ദ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

ഇതാദ്യമായല്ല ഹര്‍ദ് രാഷ്ട്രീയ നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.

മോദിയെ വിമര്‍ശിച്ച് വീഡിയോ; റാപ് ഗായിക ഹര്‍ദ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച് വീഡിയോ പങ്കുവെച്ച റാപ് ഗായിക ഹര്‍ദ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച ഹര്‍ദ് കൗര്‍ കടുത്ത ഭാഷയിലാണ് സംസാരിച്ചത്.

വീഡിയോ ട്വിറ്ററില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്. ഇതാദ്യമായല്ല ഹര്‍ദ് രാഷ്ട്രീയ നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് എന്നിവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. യോഗി ആദിത്യനാഥിനെ 'റേപ്മാന്‍' എന്നാണ് ഹര്‍ദ് വിശേഷിപ്പിച്ചത്. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ മോഹന്‍ ഭാഗവതാണെന്നും നേരത്തെ ഹര്‍ദ് കൗര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹര്‍ദിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.