LiveTV

Live

Entertainment

ബോളിവുഡ് ഗായകന്‍ മിക സിങിന് ഇന്ത്യന്‍ ചലച്ചിത്ര സംഘടനയുടെ വിലക്ക്; കാരണമിതാണ്...

മിക സിങിന്റെ ലൈവ് പ്രകടനത്തിന്റെ വീഡിയോ പുറത്തുവന്ന് രണ്ടു ദിവസത്തിനകമാണ് വിലക്ക് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതായി എ.ഐ.സി.ഡബ്ല്യു.എ വ്യക്തമാക്കിയത്. 

ബോളിവുഡ് ഗായകന്‍ മിക സിങിന് ഇന്ത്യന്‍ ചലച്ചിത്ര സംഘടനയുടെ വിലക്ക്; കാരണമിതാണ്...

ബോളിവുഡ് ഗായകന്‍ മിക സിങിനെ ഇന്ത്യന്‍ ചലച്ചിത്ര സംഘടന വിലക്കി. മിക സിങിനെ ബഹിഷ്കരിക്കാന്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‍സ് അസോസിയേഷന്‍ (എ.ഐ.സി.ഡബ്ല്യു.എ) തീരുമാനിച്ചു. പാകിസ്താനിലെ കറാച്ചിയില്‍ പര്‍വേസ് മുശര്‍റഫിന്റെ ബന്ധുവിന്റെ വിവാഹാഘോഷ ചടങ്ങില്‍ 'ഗാനമേള' നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

മിക സിങിന്റെ ലൈവ് പ്രകടനത്തിന്റെ വീഡിയോ പുറത്തുവന്ന് രണ്ടു ദിവസത്തിനകമാണ് വിലക്ക് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതായി എ.ഐ.സി.ഡബ്ല്യു.എ വ്യക്തമാക്കിയത്. ആരെങ്കിലും ഇനി മിക സിങിനൊപ്പം ജോലി ചെയ്താല്‍ അവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും എ.ഐ.സി.ഡബ്ല്യു.എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ - പാകിസ്താന്‍ നയതന്ത്രബന്ധം അങ്ങേയറ്റം മോശമായിരിക്കുന്ന സാഹചര്യത്തിലും രാജ്യത്തിനേക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കിയാണ് മിക സിങ് കറാച്ചിയിലേക്ക് പോയതെന്ന് എ.ഐ.സി.ഡബ്ല്യു.എ പുറത്തിറക്കിയ കുറിപ്പില്‍ ആരോപിക്കുന്നു.

അടുത്തിടെയാണ് മുശര്‍റഫിന്റെ കോടീശ്വരനായ ബന്ധുവിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ മിക സിങും സംഘവും ‘ഗാനമേള’ അവതരിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു പ്രതിഫലം.