LiveTV

Live

Entertainment

മൂംബൈ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്‍ ഉദ്ഘാടന ചിത്രമാകും

ചിത്രത്തിന്‍റെ ഹിന്ദി ഡയലോഗുകള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായന്‍ അനുരാഗ് കാശ്യപാണ്

മൂംബൈ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്‍ ഉദ്ഘാടന ചിത്രമാകും

നിരവധി ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനമയായ മൂത്തോന്‍ മുംബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്‍റെ ഇരുപത്തിയൊന്നാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുക.

നിവിന്‍ പോളി നായകനായെത്തുന്ന സിനിമയുടെ ആദ്യ ടീസര്‍ പുറത്ത് വന്നിരുന്നു. ലക്ഷദ്വീപില്‍ നിന്നും ഒരു 14 വയസുകാരന്‍ തന്‍റെ മൂത്ത സഹോദരനെ അന്വേഷിച്ച് വരുന്നതാണ് കഥാ പശ്ചാത്തലം. ചിത്രത്തിന്‍റെ ഹിന്ദി ഡയലോഗുകള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായന്‍ അനുരാഗ് കാശ്യപാണ്.

മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നിവര്‍ക്കൊപ്പം അനുരാഗ് കശ്യപും ചിത്രത്തിന്‍റെ നിര്‍മാണ രംഗത്തുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. നിവിന്‍ പോളിക്ക് പുറമെ റോഷന്‍ മാത്യു ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖരും ചിത്രത്തില്‍ വേഷമിടുന്നു.