LiveTV

Live

Entertainment

വഫ പറഞ്ഞത് തെളിവല്ല, പള്‍സര്‍ സുനിയുടെ മൊഴി ഒന്നാന്തരം തെളിവ്; പൊലീസിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി 

വഫ പറഞ്ഞത് തെളിവല്ല, പള്‍സര്‍ സുനിയുടെ മൊഴി ഒന്നാന്തരം തെളിവ്; പൊലീസിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി 

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് വേഗത്തില്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി.

ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസ് പള്‍സര്‍ സുനി ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞ ഒരൊറ്റ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ 84 ദിവസം ജയിലിലിട്ടെന്നും ഇത് ഇരട്ട നീതിയാണെന്നും പറഞ്ഞാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്

കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്.... ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്... അത് ഒരു തെളിവേ അല്ല... ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് ... അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് ... ഐ.എ.എസ് കാരന്റെ 370 എം.എല്‍ ഉം സാധാരണക്കാരന്റെ 370 എം.എല്‍ ഉം ഒക്കെ എന്നാണ് ഒന്നാവുക.