LiveTV

Live

Entertainment

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പണം പിടിച്ചു; പക്ഷെ നികുതിയടച്ചില്ല, നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ വകുപ്പിന് അറസ്റ്റ് വാറന്‍റ്

നിര്‍മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതിയിനത്തില്‍ നടന്‍ പണം പിടിച്ചെങ്കിലും അത് അടച്ചിരുന്നില്ല.

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പണം പിടിച്ചു; പക്ഷെ നികുതിയടച്ചില്ല, നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ വകുപ്പിന് അറസ്റ്റ് വാറന്‍റ്

നികുതിവെട്ടിപ്പ് കേസില്‍ തമിഴ് നടന്‍ വിശാലിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്‍റ്. വിശാലിന്‍റെ പേരിലുള്ള നിര്‍മ്മാണ കമ്പിനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോ കോടതി വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതിയിനത്തില്‍ നടന്‍ പണം പിടിച്ചെങ്കിലും അത് അടച്ചിരുന്നില്ല.

അഞ്ചു വര്‍ഷത്തോളമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നികുതിയിനത്തില്‍ പണം പിടിച്ചിരുന്നെങ്കിലും അത് സര്‍ക്കാലേക്ക് അടച്ചിരുന്നില്ല. പരാതിയുമായി ബന്ധപ്പെട്ട് 2007ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ജൂലൈ 24നായിരുന്നു കേസില്‍ വിശാല്‍ ഹാജരാകേണ്ടിയിരുന്നത്.

വിശാല്‍ എത്താതിരുന്നതിനാല്‍ വിചാരണ ഓഗസ്റ്റ് 28ലേക്ക് മാറ്റി. നിലവില്‍ തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്‍റാണ് വിശാല്‍