LiveTV

Live

Entertainment

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണം ഉടനുണ്ടാകില്ല; സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി അണിയറക്കാര്‍

ചിത്രം ഓണത്തിന് സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞാണ് വ്യാജ പ്രചരണം

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണം ഉടനുണ്ടാകില്ല; സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി അണിയറക്കാര്‍

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തെ തകര്‍ക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമം നടക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഓണത്തിന് സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞാണ് വ്യാജ പ്രചരണം നടക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണം ഉടനുണ്ടാകില്ല; സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി അണിയറക്കാര്‍

വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകാതിരിക്കണമെന്നും സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാര്‍വാടി ഗ്രൂപ്പിനെ ഒറ്റപ്പെടുത്തണമെന്നും സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമായും പ്രചരണം നടക്കുന്നതെന്നും റിലീസ് ചെയ്ത് രണ്ടാഴ്ച മാത്രം പിന്നിട്ട ചിത്രം ടി.വിയില്‍ വരുമെന്ന പ്രചരണം സിനിമയുടെ വിജയത്തെ ബാധിക്കാതിരിക്കാനാണ് അണിയറക്കാരുടെ വിശദീകരണം