LiveTV

Live

Entertainment

നെഗറ്റവീവ് റോളില്‍ മമ്മൂക്ക; ആകാംഷയോടെ ആരാധകര്‍

ഒരു നാട് മുഴുവൻ ഷൈലോക്ക് എന്ന് വിളിക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്‌ക്രീനിൽ എത്തുന്നത്

നെഗറ്റവീവ് റോളില്‍ മമ്മൂക്ക; ആകാംഷയോടെ ആരാധകര്‍

മെഗാസ്റ്റാര്‍‌ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലൂടെയാണ് മമ്മൂട്ടി വീണ്ടും സിനിമാ തിരക്കുകളിലേക്കെത്തുന്നത്.

ഒരു നാട് മുഴുവൻ ഷൈലോക്ക് എന്ന് വിളിക്കുന്ന ഗ്രേ ഷേഡ് ഉള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി സ്‌ക്രീനിൽ എത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറൽ ആയിരുന്നു.

രാജ് കിരണും മുഴുനീള വേഷത്തിൽ സിനിമയിൽ ഉണ്ട്. ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഹരിഷ് കണാരന്‍, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനീഷ് അഹമ്മദും ബിബിൻ മോഹനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. എറണാകുളവും കോയമ്പത്തൂരുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.