LiveTV

Live

Entertainment

“മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്” മാലാ പാര്‍വതി

നായികയ്ക്കും നായകനും കാരവന്‍ വേണ്ട, പക്ഷേ അമ്മ വേഷം ചെയ്ത നടിക്ക് കാരവന്‍ വേണം എന്ന് മാലാപാര്‍വതിയെ പരിഹസിച്ച് സഞ്ജയ് പറഞ്ഞിരുന്നു

“മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്”  മാലാ പാര്‍വതി

ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അണയറി പ്രവര്‍ത്തകരില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വ്വതി. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഇല്ലായിരുന്നുവെന്നും സെറ്റിലെ മറ്റ് പെണ്‍കുട്ടികളെ കൂടി കണക്കിലെടുത്ത് സ്വന്തം ചെലവില്‍ കാരവന്‍ എടുക്കേണ്ടി വന്നതായും മാലാ പാര്‍വതി പറയുന്നു.

“മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്”  മാലാ പാര്‍വതി

നിര്‍മ്മാതാവിന്‍റെ ബുദ്ധിമുട്ട് മനസിലാക്കാതെ ലൊക്കേഷനില്‍ കാരവന്‍ വേണമെന്ന് വാശി പിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപമെന്ന് സിനിമയുടെ ഫിനാന്‍സ് വിഭാഗത്തിലുള്ള സഞ്ജയ് പാല്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് പ്രതികരണവുമായാണ് മാലാ പാര്‍വതി ഹാപ്പി സര്‍ദാര്‍ ലൊക്കേഷനിലെ ദുരനുഭവം വിവരിക്കുന്നത്. നായികയ്ക്കും നായകനും കാരവന്‍ വേണ്ട, പക്ഷേ അമ്മ വേഷം ചെയ്ത നടിക്ക് കാരവന്‍ വേണം എന്ന് മാലാപാര്‍വതിയെ പരിഹസിച്ച് സഞ്ജയ് പറഞ്ഞിരുന്നു.

“ഉച്ചയ്ക്ക് മൂന്ന് മുതല്‍ പിറ്റേ ദിവസം വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സൗകര്യമൊരുക്കിയിടത്ത് ടോയ് ലറ്റ് ബ്ലോക്ക് ആയതിനാല്‍ കാരവാന്‍ വാടകക്കെടുത്തു. സ്വന്തം കാശിനാണ് കാരവന്‍ എടുത്തത്. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്. ലൊക്കേഷനിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് ഇത് ചെയ്തത്. അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ? നായകനും നായികയ്ക്കും മാത്രമല്ലല്ലോ ആവശ്യങ്ങള്‍
മാലാ പാര്‍വ്വതി
മാല പാര്‍വതിയുടെ പേരിലുള്ള കാരവന്‍ ബില്ല്
മാല പാര്‍വതിയുടെ പേരിലുള്ള കാരവന്‍ ബില്ല്

19,200 രൂപ മുടക്കി സ്വന്തം ചെലവിലാണ് കാരവാന്‍ വിളിച്ചെതെന്നും വാടകയായി നല്‍കിയ ബില്ല് പുറത്തുവിട്ട് മാലാ പാര്‍വ്വതി പറയുന്നു. നിര്‍മ്മാതാവിന്റെ കാഷ്യര്‍ സംഭവത്തെക്കുറിച്ച് തെറ്റായ പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് പ്രതികരണമെന്നും നടി വിശദീകരിക്കുന്നു.

“മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്”  മാലാ പാര്‍വതി

സുധീപ് ജോഷിയും ഗീതികാ സുധീപും സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ഹസീബ് ഹനീഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന് അറിയിച്ചപ്പോള്‍ നിര്‍മ്മാതാവ് മര്യാദവിട്ട് സംസാരിച്ചതായും പാര്‍വതി പറയുന്നു. ഹാപ്പി സര്‍ദാര്‍ രണ്ടാം ഘട്ട ചിത്രീകരണം എഴുപുന്നയില്‍ നടക്കുമ്പോഴായിരുന്നു സംഭവം.