LiveTV

Live

Entertainment

മമ്മൂട്ടിയുമൊത്ത് ഇംഗ്ലീഷ് ചിത്രം; ടി.കെ രാജീവ് കുമാര്‍ വെളിപ്പെടുത്തുന്നു

മമ്മൂട്ടിയുമൊത്ത് ഇംഗ്ലീഷ് ചിത്രം; ടി.കെ രാജീവ് കുമാര്‍ വെളിപ്പെടുത്തുന്നു

ശേഷം, ജലമര്‍മരം തുടങ്ങിയ ക്ലാസിക് മലയാള സിനിമകളൊരുക്കിയ സംവിധായകനായ ടി.കെ രാജീവ് കുമാര്‍ മമ്മൂട്ടിയുമൊത്തുള്ള പുതിയ ചിത്രത്തിനൊരുങ്ങുകയാണ്. മികച്ച താരങ്ങളുമായി കൈ കോര്‍ത്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുമായി ഇത്രയും നാള്‍ എന്തുകൊണ്ട് സിനിമ ചെയ്തില്ല എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍.

മമ്മൂട്ടി എന്ന നടന് വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെ നല്‍കണം എന്നായിരുന്നു ആഗ്രഹമെന്നും അത്തരമൊരു കഥ ഇപ്പോള്‍ ലഭിച്ചെന്നും രാജീവ്കുമാര്‍ പറയുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു ഇംഗ്ലീഷ് സിനിമയാണ് താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും വണ്‍ലൈന്‍ മമ്മൂട്ടിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.