LiveTV

Live

Entertainment

കലിപ്പ് നായകന് കട്ടക്കലിപ്പ് വില്ലന്‍; കല്‍കി ക്യാരക്ടര്‍ ടീസര്‍ വീണ്ടും

ശിവജിത്ത് പദ്മനാഭൻ വേഷമിടുന്ന അമർനാഥ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറാണ് പുറത്തിറങ്ങിയത്.

കലിപ്പ് നായകന് കട്ടക്കലിപ്പ് വില്ലന്‍; കല്‍കി ക്യാരക്ടര്‍ ടീസര്‍ വീണ്ടും

പുതിയ ചിത്രമായ കല്‍കിയിലെ ടോവിനോയുടെ കലിപ്പ് പൊലീസ് ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ഇതിന് പിറകെ ചിത്രത്തിലെ കലിപ്പ് വില്ലന്റെ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വില്ലനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ശിവജിത്ത് പദ്മനാഭൻ വേഷമിടുന്ന അമർനാഥ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറാണ് പുറത്തിറങ്ങിയത്. വീരം, രണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ശിവജിത്ത്. തീവണ്ടിക്ക് ശേഷം സംയുക്ത മേനോൻ ടോവിനോയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് കൽകി.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭരം ആണ്. പെരുന്നാൾ റിലീലായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.